അജ്മാൻ കെ.എം.സി.സി ഓഫിസ് ഉദ്ഘാടനം ഇന്ന്
text_fieldsഅജ്മാൻ: നാല് പതിറ്റാണ്ട് കാലമായി ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന അജ്മാൻ കെ.എം.സി.സിയുടെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം ഞായറാഴ്ച നടക്കും.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വൈകീട്ട് അഞ്ച് മണിക്ക് ഓഫിസ് ഉദ്ഘാടനം നിർവഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം, യു.എ.ഇ കെ.എം.സി.സി നാഷനൽ പ്രസിഡന്റ് പുത്തൂർ റഹ്മാൻ, സെക്രട്ടറി അൻവർ നഹ, ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, മുൻ സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ തുടങ്ങിയ മറ്റു പ്രമുഖ നേതാക്കളും വ്യക്തികളും പങ്കെടുക്കും.
പൊതുപരിപാടികൾക്കായുള്ള ഓഡിറ്റോറിയം, സംഘടനാ ഓഫിസ്, ദൈനംദിന പൊതുപ്രവർത്തനങ്ങൾക്കായുള്ള പബ്ലിക് റിലേഷൻ സെന്റർ തുടങ്ങിയ വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫിസ് സമുച്ചയം അജ്മാനിലെ കറാമയിലാണ് സ്ഥിതിചെയ്യുന്നത്.

