അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രവർത്തക സംഗമം
text_fieldsഅജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം സംഘടിപ്പിച്ച
പ്രവർത്തക സംഗമം
അജ്മാന്: കെ.എം.സി.സി മങ്കട മണ്ഡലം പ്രവർത്തക സംഗമം സംഘടിപ്പിച്ചു.
അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് ബഷീർ വറ്റല്ലൂർ ഉദ്ഘാടനം നിർവഹിച്ചു.
അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ വേങ്ങര, ശുഹൈബ് പെടവണ്ണ, ഹക്കീം കരിവാടി, സൈനുൽ ആബിദ്, പി.വി റഷീദ് തുടങ്ങിയവർ ആശംസ നേർന്നു. സിദ്ദീഖ് ഖിറാത്തും മുസ്തഫ സ്വാഗതവും ട്രഷറർ നാസർ അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.

