അജ്മാൻ അന്താരാഷ്ട്ര ബോഡി ബിൽഡിങ് മത്സരം ഇന്ന്
text_fieldsഅജ്മാന്: അജ്മാൻ അന്താരാഷ്ട്ര ബോഡി ബിൽഡിങ് മത്സരം ഇന്നാരംഭിക്കും. മത്സരത്തിന്റെ നാലാം പതിപ്പാണ് ഇക്കുറി നടക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ അജ്മാനിലെ പൊലീസ് ഷൂട്ടിങ് ആൻഡ് സ്പോര്‍ട്സ് ക്ലബില്‍ നടക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്, എമിറേറ്റ്സ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെയാണ് അജ്മാന് വിനോദസഞ്ചാര വികസന വകുപ്പ് മത്സരം സംഘടിപ്പിക്കുന്നത്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി മത്സരം നടക്കും. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികള്‍ സംഘാടക സമിതി സ്വീകരിച്ചു തുടങ്ങി. 20 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 250 മികച്ച താരങ്ങൾ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
