അജ്മാൻ വ്യവസായ മേഖല റോഡ് നവീകരണം പൂര്‍ത്തിയായി
text_fieldsപ്രതീകാത്മക ചിത്രം
അജ്മാന്‍: അജ്മാൻ നഗരസഭ അജ്മാൻ വ്യവസായ മേഖല റോഡ് വികസന, പരിപാലന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. അജ്മാൻ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്തെ റോഡ് നവീകരിച്ചത്.
ഗതാഗത നീക്കം വർദ്ധിപ്പിക്കുക, എമിറേറ്റിലെ ഗതാഗത, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക തുടങ്ങയ ലക്ഷ്യം മുൻ നിറുത്തിയാണ് പദ്ധതി രൂപപ്പെടുത്തിയതെന്ന് വകുപ്പിലെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി വിശദീകരിച്ചു.
മഴവെള്ള ഡ്രെയിനേജ് ശൃംഖലയും ലൈറ്റിങ് തൂണുകളും സ്ഥാപിക്കുന്നതിനൊപ്പം അമ്മാൻ സ്ട്രീറ്റിൽ ഓരോ ദിശയിലും മൂന്ന് ലൈനുകളായി വികസിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇബ്‌നു അൽ ആസ് സ്ട്രീറ്റിലും അമ്മാൻ സ്ട്രീറ്റിലും സിഗ്നൽ നിയന്ത്രിത ജങ്ഷൻ നടപ്പാക്കലും ബെയ്‌റൂത്ത് സ്ട്രീറ്റിനും അമ്മാൻ സ്ട്രീറ്റിനും ഇടയിലുള്ള ജങ്ഷൻ മെച്ചപ്പെടുത്തലും ഇതിൽ ഉൾപ്പെടുന്നു. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുന്ന എമിറേറ്റിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുണപരമായ ഒരു നടപടിയാണിത്.
എല്ലാ റോഡ് ഉപയോക്താക്കൾക്കും പദ്ധതി നല്ല ഗുണകരമാവുമെന്ന് അദ്ദേഹം വിശദീകരിച്ചു. ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും പ്രവേശനം ഉറപ്പാക്കുന്നതിന് ഇന്‍റർസെക്ഷൻ നിർമാണത്തിനായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

