അധ്യാപകര്‍ക്ക് ആദരവൊരുക്കി അജ്മാന് ഇന്ത്യന്‍ അസോസിയേഷന്
text_fieldsഅജ്മാന്: അധ്യാപകദിനത്തോടനുബന്ധിച്ച് മികച്ച അധ്യാപകര്‍ക്ക് ആദരവൊരുക്കി അജ്മാന് ഇന്ത്യന്‍ അസോസിയേഷന്. ഇന്ത്യന്‍ ദേശീയ അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചു തിങ്കളാഴ്ച വൈകീട്ട് ഏഴിന് അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച അധ്യാപകര്‍ക്ക് ടീച്ചേഴ്സ് എക്സലൻസ് അവാർഡ് വിതരണം ചെയ്യും.
ദുബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ അജ്മാനിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെയും ചടങ്ങില്‍ ആദരിക്കും. നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് അധ്യാപകര്‍ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടിയും നടക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ സലാഹ്, ജന. സെക്രട്ടറി രൂപ് സിദ്ധു എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
