അഡ്വ. എം. ലിജുവിന് സ്വീകരണം
text_fieldsഇന്‍കാസ് ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ എം. ലിജു സംസാരിക്കുന്നു
അജ്മാൻ: അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ല കമ്മിറ്റി എം. ലിജുവിന് സ്വീകരണം നല്കി. ജില്ല പ്രസിഡന്റ് മനു മാമച്ചൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് നസീർ മുറ്റിച്ചൂർ ഉദ്ഘാടനം നിർവഹിച്ചു. ഗീവർഗീസ് പണിക്കർ സ്വാഗതവും അബ്ദുൽ സലാം നന്ദിയും രേഖപ്പെടുത്തി. കോവിഡ് കാലഘട്ടത്തിൽ അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരേയും മലപ്പുറം ഇൻകാസ് പ്രസിഡന്റ് മുഹമ്മദ്ഷായെയും എം. ലിജു ഉപഹാരം നൽകി ആദരിച്ചു. അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപഹാരം നസീർ മുറ്റിച്ചൂർ എം. ലിജുവിന് കൈമാറി. സെല്വറുദ്ദീന് ഹാരാർപ്പണം നടത്തി.
നേതാക്കളായ സെല്വറുദ്ദീന്, ലേ ജബ്ബാർ കോൺടെക്, അഖിൽദാസ് ഗുരുവായൂർ, ശാഹുൽ ഹമീദ് പാലക്കാട്, ഷാഫി അഞ്ചങ്ങാടി തൃശ്ശൂർ, ജോബിൻ കൊല്ലം, അലിയാർ കണ്ണൂർ, സോണി ജോസഫ്, റോബിൻ എറണാകുളം എന്നിവർ സംസാരിച്ചു.

