Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ന്​ 241 കോ​ടി...

അ​ജ്മാ​ന്​ 241 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റ്​

text_fields
bookmark_border
അ​ജ്മാ​ന്​ 241 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റ്​
cancel
camera_alt

ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി

അ​ജ്മാ​ന്‍: 241 കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള 2022ലെ ​അ​ജ്മാ​നി​ലെ ബ​ജ​റ്റി​ന് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി അം​ഗീ​കാ​രം ന​ല്‍കി.

ബ​ജ​റ്റ് വ​ർ​ഷ​ത്തി​ൽ അ​ടി​സ്ഥാ​ന വി​ക​സ​നം, ക​മ്യൂ​ണി​റ്റി സൗ​ക​ര്യ​ങ്ങ​ൾ, പ​രി​സ്ഥി​തി എ​ന്നി​വ​ക്ക് 39 ശ​ത​മാ​നം, സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ​ക്ക് 34 ശ​ത​മാ​നം, പൊ​തു​സേ​വ​ന​ങ്ങ​ൾ 19 ശ​ത​മാ​നം, പൊ​തു​ക്ര​മ​വും സു​ര​ക്ഷ​യും എ​ട്ട് ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. 2022ലെ ​ബ​ജ​റ്റ്, എ​മി​റേ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ വ​ലി​യ ബ​ജ​റ്റാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റി​നെ​ക്കാ​ൾ 17 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​ക്കു​റി​യു​ള്ള​ത്.

സ​ന്തു​ഷ്ട സ​മൂ​ഹ​വും സു​സ്ഥി​ര​മാ​യ ഹ​രി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും സ്ഥാ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ ശ്ര​മ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ വീ​ക്ഷ​ണ​മാ​ണ് അ​ജ്മാ​ൻ സ​ർ​ക്കാ​റി​ന്‍റെ ബ​ജ​റ്റ് ഉ​ൾ​ക്കൊ​ള്ളു​ന്ന​തെ​ന്ന് അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി​യും അ​ജ്മാ​ൻ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു. അ​ജ്മാ​ൻ സ​ർ​ക്കാ​ർ പൗ​ര​ന്മാ​രു​ടെ സ​ന്തോ​ഷ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും എ​മി​റേ​റ്റി​ന്‍റെ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള അ​വ​രു​ടെ താ​ൽ​പ​ര്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രു​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanbudjet
News Summary - Ajman has a budget of 241 crore dirhams
Next Story