Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2026 9:54 AM IST Updated On
date_range 28 Jun 2026 9:54 AM ISTവേനൽക്കാലത്ത് ജോലി സമയം കുറച്ച് അജ്മാൻ സർക്കാർ
text_fieldsbookmark_border
അജ്മാന്‍: ‘കുടുംബ വർഷ’ത്തോടനുബന്ധിച്ചും ‘നമ്മുടെ സന്തുലിത വേനൽക്കാലം’ സംരംഭത്തിന്‍റെ ഭാഗമായും അജ്മാൻ സർക്കാർ വേനൽക്കാലത്ത് ഔദ്യോഗിക ജോലി സമയം കുറക്കുന്നു. ജൂൺ 29 തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 28 വരെ രണ്ട് മാസത്തേക്ക് ഔദ്യോഗിക ജോലി സമയം കുറച്ചു. സാധാരണ പ്രവര്‍ത്തി ദിവസത്തിൽ പ്രവര്‍ത്തി സമയം ഏഴ് മണിക്കൂർ ആക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ച 2.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ച 12.00 വരെയുമായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി സമയം. അതേസമയം, സർക്കാർ സേവനങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും നൽകുന്നത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

