അജ്മാൻ സര്‍ക്കാര്‍ മാനവ വിഭവശേഷി വകുപ്പ് തൊഴിൽ മേള
text_fieldsഅജ്മാന്‍: അജ്മാൻ സര്‍ക്കാര്‍ മാനവ വിഭവശേഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തൊഴിൽ മേള സംഘടിപ്പിച്ചു. ഇമിറാത്തി തൊഴിലന്വേഷകരെ ലക്ഷ്യം വെച്ച് നടന്ന മേളയില്‍ ഇരുപത്തിയാറ് സ്വകാര്യ കമ്പനികൾ പങ്കെടുത്തു. അജ്മാന്‍ ഫെയർമോണ്ട് അജ്മാൻ ഹോട്ടലിൽ നടന്ന തൊഴില്‍ മേളയില്‍ ഇമിറാത്തി തൊഴിലന്വേഷകർക്ക് 400 ലധികം തൊഴിൽ ഒഴിവുകൾ വാഗ്ദാനം ചെയ്തു.
എമിറാത്തി പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള വകുപ്പിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അജ്മാൻ സര്‍ക്കാര്‍ മാനവ വിഭവശേഷി വകുപ്പിന്റെ ഡയറക്ടർ ജനറൽ റാഷിദ് അബ്ദുൽ റഹ്മാൻ ബിൻ ജബ്രാൻ അൽ സുവൈദി വ്യക്തമാക്കി. എമിറേറ്റൈസേഷൻ നയങ്ങളെ പിന്തുണയ്ക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനായി എമിറേറ്റി പൗരന്മാരെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് തൊഴിൽ മേള.
തൊഴിലന്വേഷകരെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള രിട്ടുള്ള വേദിയാണ് മേള. ലഭ്യമായ അവസരങ്ങളെക്കുറിച്ച് അറിയാനും ഓൺ-സൈറ്റ് ജോലി അഭിമുഖങ്ങൾ നടത്താനും ഇത് സഹായകമായി. ബാച്ചിലേഴ്സ് ബിരുദങ്ങൾ, ഡിപ്ലോമകൾ, ഹൈസ്‌കൂൾ ഡിപ്ലോമകൾ എന്നിവയുള്ള യു.എ.ഇ പൗരന്മാരെ ലക്ഷ്യമിട്ടുള്ള തൊഴിലവസരങ്ങൾ മേള വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

