അജ്മാനില്‍ ആദ്യ ഗോള്‍ഡ് കാര്‍ഡ് മലയാളി സംരംഭകന്
text_fieldsഅജ്മാന്: പ്രവാസികൾക്ക് യു.എ.ഇയിൽ ദീർഘകാല താമസത്തിന് അവസരമൊരുക്കാൻ യു.എ.ഇ സ ർക്കാർ പ്രഖ്യാപിച്ച ഗോള്‍ഡന്‍ കാര്‍ഡ് വിസ അജ്മാനില്‍ ആദ്യം സ്വന്തമാക്കിയത് മലയാളി യു വ സംരംഭകന്. നെസ്റ്റോ ഗ്രൂപ്പ് ഡയറക്ടര്‍ സിദ്ദീഖ് പലോള്ളത്തിലാണ് അജ്മാനില്‍ നിന്ന് പത്ത് വര്‍ഷത്തേക്കുള്ള വിസ സ്വന്തമാക്കിയത്. രണ്ട് പതീറ്റാണ്ടോളമായി യു.എ.ഇയിലുള്ള കോഴിക്കോട് വടകര സ്വദേശിയായ സിദ്ദീഖ് പത്ത് വര്ഷത്തേക് വിസ ലഭിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ്.
ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് താമസ വിസ ലഭിക്കുന്നതിന് സ്പോൺസര്‍മാരുടെ ആവശ്യം ഇല്ല. മൂന്ന് തൊഴിലാളികളെ വരെ സ്പോൺസര് ചെയ്യാനും ഗോള്‍ഡന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരമുണ്ട്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡൻറിറ്റി ആൻറ് നാഷനാലിറ്റി അജ്മാന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്വാന് അല്‍ നുഐമിയിൽ നിന്ന് സിദ്ദീഖ് ഗോള്‍ഡന്‍ കാര്‍ഡ് ഏറ്റുവാങ്ങി.
