Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ...

അ​ജ്മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ൺ നാ​ലാം പ​തി​പ്പ് ഒ​ക്ടോ​ബ​റി​ൽ

text_fields
bookmark_border
അ​ജ്മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ൺ    നാ​ലാം പ​തി​പ്പ് ഒ​ക്ടോ​ബ​റി​ൽ
cancel
camera_alt

അ​ജ്​​മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ണി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ (ഫ​യ​ൽ ചി​ത്രം)

അ​ജ്മാ​ൻ: അ​ജ്മാ​ൻ ടൂ​റി​സം വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ജ്മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ൺ മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം പ​തി​പ്പ് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ന​ട​ക്കും. അ​ജ്മാ​ന്‍ അ​ൽ സ​ഫി​യ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ ആ​ദ്യ​ത്തെ മൂ​ന്നു വി​ജ​യി​ക​ള്‍ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. വ്യ​ത്യ​സ്ത പ്രാ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍, ഇ​മാ​റാ​ത്തി വി​ഭാ​ഗം, വ്യ​ത്യ​സ്ത ലിം​ഗ​ഭേ​ദ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര​ത്തി​ല്‍ അ​ഞ്ചു കി.​മീ,10 കി.​മീ ഓ​ട്ട മ​ത്സ​ര​വും 40 കി.​മീ സൈ​ക്കി​ള്‍ മ​ത്സ​ര​വും സ്​​പ്രി​ന്‍റ്​ മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍, 2.5 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ട്ട​വും 20 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ള്‍ മ​ത്സ​ര​വും ന​ട​ക്കും.

സൂ​പ്പ​ർ സ്​​പ്രി​ന്‍റ്​ മ​ത്സ​ര​ത്തി​ല്‍ 2.5 കി​ലോ​മീ​റ്റ​ര്‍, 2.5 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ട്ട​വും 10 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ള്‍ മ​ത്സ​ര​വും അ​ര​ങ്ങേ​റും. ഒ​രു ടീ​മി​ൽ ര​ണ്ടോ മൂ​ന്നോ അം​ഗ​ങ്ങ​ള്‍ വ​രെ പ​ങ്കെ​ടു​ക്കാം. ടീ​മി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് ഓ​ട്ട​ത്തി​ലും മ​റ്റൊ​രാ​ൾ​ക്ക് സൈ​ക്കി​ൾ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാം. ടീ​മി​ൽ മൂ​ന്ന് അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് ആ​ദ്യ വി​ഭാ​ഗ​ത്തി​ലെ ഓ​ട്ട​ത്തി​ലും മ​റ്റേ​യാ​ൾ​ക്ക് സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ലും അ​വ​സാ​ന​ത്തെ​യാ​ൾ​ക്ക് ര​ണ്ടാ​മ​ത്തെ വി​ഭാ​ഗ​ത്തി​ലെ ഓ​ട്ട​ത്തി​ലും പ​ങ്കെ​ടു​ക്കാം. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. രാ​വി​ലെ 6.35ന്​ ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ സൈ​ക്കി​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് സ്വ​ന്തം സൈ​ക്കി​ള്‍ ഉ​പ​യോ​ഗി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് Ajman Duathlon 2023 എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmandevelopmentOctoberFourthtourismdepartmentsduathlonedition
News Summary - Ajman Duathlon Fourth edition in October
Next Story