അജ്മാൻ ഡ്യുവാത്ത്ലോൺ അഞ്ചാം പതിപ്പ് 29ന്
text_fieldsഅജ്മാൻ: അജ്മാൻ ടൂറിസം വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അജ്മാൻ ഡ്യുവാത്ത്ലോൺ മത്സരത്തിന്റെ അഞ്ചാം പതിപ്പ് സെപ്റ്റംബര്‍ 29ന് നടക്കും. അജ്മാനിലെ അൽ സഫിയയാണ് മത്സര വേദി. ഓട്ടവും സൈക്ലിങ്ങും ഉൾപ്പെടുന്ന അജ്മാൻ റേസിൽ വിവിധ ഗ്രൂപ്പുകളിലും പ്രായത്തിലുമുള്ളവർക്ക് പങ്കെടുക്കാം. ദീർഘ ദൂരത്തില്‍ 10, 40 കിലോമീറ്റര്‍ സൈക്ലിങ്ങും അഞ്ച് കിലോമീറ്റര്‍ ഓട്ടവുമാണ്.
സ്പ്രിന്റ് വിഭാഗത്തില്‍ 5, 20 കിലോമീറ്റര്‍ സൈക്ലിങ്ങും 2.5 കി.മീ ഓട്ടവും സൂപ്പർ സ്പ്രിന്റ് 10 കി.മീ സൈക്ലിങ്ങും 2.5 കി.മീ ഓട്ടവും ജൂനിയർ വിഭാഗത്തില്‍ 10 കി.മീ സൈക്ലിങ്ങും 1.5 കിലോമീറ്റര്‍ ഓട്ടം എന്നിങ്ങനെയാണ് മത്സരം അരങ്ങേറുന്നത്. എല്ലാ മത്സരങ്ങളിൽ നിന്നും ആദ്യത്തെ മൂന്നു വിജയികള്‍ക്ക് സമ്മാനം ലഭിക്കും.

