ഇന്ത്യൻ അംബാസഡർ അജ്മാൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ അജ്മാൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുന്നു
അജ്മാൻ: ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുമായുള്ള സൗഹൃദവും വ്യത്യസ്ത മേഖലകളിലായുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിൽ അംബാസഡറുടെ പങ്കിനെ കിരീടാവകാശി അഭിനന്ദിച്ചു.
വ്യത്യസ്ത മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
ശൈഖ് അമ്മാറിന്റെ ആതിഥ്യത്തിനും ഊഷ്മളമായ സ്വീകരണത്തിനും ഇന്ത്യൻ പ്രതിനിധി നന്ദിയും അറിയിച്ചു.

