Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്ധവിദ്യാര്‍ഥിനിക്ക് തുടര്‍പഠന സൗകര്യമൊരുക്കി അജ്മാന് കിരീടാവകാശി
text_fieldsbookmark_border
ഖലീദ ഹാത്തിം ജുനൈദ്
അജ്മാന്: അന്ധയായ വിദ്യാര്‍ഥിനിക്ക് സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് സൗകര്യമൊരുക്കി അജ്മാന് കിരീടാവകാശി.ഹൈസ്കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ സുഡാന്‍ സ്വദേശിനിയായ വിദ്യാർഥിനി ഖലീദ ഹാത്തിം ജുനൈദിന് സർവകലാശാലയിലെ ഉന്നത പഠനത്തിന് മുഴുവൻ സ്കോളർഷിപ് നൽകണമെന്ന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വിദ്യാര്‍ഥിനി ഹൈസ്കൂള്‍ പരീക്ഷയില്‍ 98.93 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്.പ്രതിബന്ധങ്ങളെ തരണംചെയ്ത് വിദ്യാഭ്യാസ മേഖലയില്‍ മികവ് പുലര്‍ത്തുന്ന ഇത്തരം വിദ്യാര്‍ഥികള്‍ക്ക് സർവകലാശാല, ബിരുദാനന്തര പഠനത്തില്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കണമെന്ന് കിരീടാവകാശി നിര്‍ദേശം നല്‍കി.
Next Story

