Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപള്ളിമുറ്റത്ത്​...

പള്ളിമുറ്റത്ത്​ ടെൻറുകള്‍ നിര്‍മിക്കാന്‍ അജ്മാന്‍ കിരീടാവകാശിയുടെ നിർ​ദേശം

text_fields
bookmark_border
പള്ളിമുറ്റത്ത്​ ടെൻറുകള്‍ നിര്‍മിക്കാന്‍ അജ്മാന്‍ കിരീടാവകാശിയുടെ നിർ​ദേശം
cancel

അജ്മാന്‍: പൊരിവെയിലിൽ നിന്ന് വിശ്വാസികൾക്ക്​​ സംരക്ഷണം നൽകാൻ എമിറേറ്റിൽ പള്ളികൾക്ക് പുറത്ത് കൂടാരങ്ങൾ സ്ഥാപിക്കാൻ അജ്മാൻ കിരീടാവകാശി നിര്‍ദേശം നല്‍കി.

കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനാല്‍ പ്രാര്‍ഥനക്കായി പള്ളിയില്‍ എത്തുന്നവര്‍ പലപ്പോഴും പുറത്താണ്​ നിൽക്കുന്നത്​. വെള്ളിയാഴ്ച പ്രാർഥനയിൽ എല്ലാ പള്ളികളിലും നിര പുറത്തേക്ക്​ നീളാറുണ്ട്​. ഇതേത്തുടര്‍ന്നാണ്‌ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉത്തരവിട്ടത്.

അജ്മാന്‍ എമിറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇസ്​ലാമിക് അഫയേഴ്സ് ആൻഡ്​ എൻ‌ഡോവ്‌മെൻറ് ഡയറക്ടർ ജനറൽ ഒബയ്ദ് അഹമ്മദ് അൽ സാബി പറഞ്ഞു. യു.എ.ഇയിലെ വിവിധ പള്ളികളിൽ സൺഷെയ്​ഡുകൾ സ്​ഥാപിക്കുമെന്ന്​ മതകാര്യ വകുപ്പ്​ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajman Crown Princeconstruction of tentsmosque yard
News Summary - Ajman Crown Prince orders construction of tents in the mosque yard
Next Story