അജ്മാനിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ നഗരസഭ പരിശോധന
text_fieldsഅജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് ഉദ്യോഗസ്ഥൻ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
അജ്മാന്: എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പരിശോധന നടത്തി. ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്.
ഭക്ഷ്യ സ്ഥാപനങ്ങൾ ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്താനും വിൽപനക്കായുള്ള എല്ലാ ഉൽപന്നങ്ങളും അംഗീകൃത സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് പരിശോധനകളുടെ ലക്ഷ്യമെന്ന് വകുപ്പ് വിശദീകരിച്ചു.
പൊതുജനാരോഗ്യ വകുപ്പ് പ്രാദേശിക വിപണികളിൽ സമഗ്രമായ സർവേകളും നടത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി എമിറേറ്റിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നും മധുരപലഹാരങ്ങൾ, ജ്യൂസുകൾ, പ്രൊമോഷനൽ ഓഫറുകൾ എന്നിവയിൽ നിന്ന് ഭക്ഷണ സാമ്പിളുകളും ഉദ്യോഗസ്ഥർ ശേഖരിച്ചു. ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സെൻട്രൽ ലബോറട്ടറിയിൽ സാമ്പിളുകൾ പരിശോധിക്കുന്നതെന്ന് വകുപ്പ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

