അജ്മാൻ നാണയ, സ്റ്റാമ്പ് പ്രദര്‍ശനം സെപ്റ്റംബർ രണ്ടിന്
text_fieldsഅജ്മാന്‍: അജ്മാന്‍ വിനോദ സഞ്ചാര വകുപ്പിന്‍റെ കീഴില്‍ നടക്കുന്ന ആറാമത് പതിപ്പ് നാണയ, സ്റ്റാമ്പ് പ്രദര്‍ശനം സെപ്റ്റംബർ രണ്ടുമുതൽ ഏഴുവരെ നടക്കും. ബഹി അജ്മാൻ പാലസ് ഹോട്ടലിലാണ് അജ്മാൻ ടൂറിസം ഫിലാറ്റലിക്ക് ആൻഡ് ന്യൂമിസ്മാറ്റിക് എക്സിബിഷന്‍ അരങ്ങേറുന്നത്. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ചാണ് വിനോദ സഞ്ചാര വകുപ്പ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പ്രദര്‍ശനത്തില്‍ പതിനായിരത്തിലധികം അപൂർവ ഇനങ്ങൾ അവതരിപ്പിക്കും. സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ലോകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന ശിൽപശാലകളും പ്രഭാഷണങ്ങളും നടക്കും. അപൂർവ ഇനങ്ങളുടെ പൊതു ലേലവുമുണ്ടാകും.എമിറേറ്റുകളുടെ സമഗ്രമായ പ്രദേശത്തിന്‍റെയും ചരിത്രവും പുരോഗതിയും വിവരിക്കുന്ന. അപൂർവ കറൻസികളുടെയും തപാൽ സ്റ്റാമ്പുകളുടെയും വിശാലമായ ശേഖരം പ്രദർശനത്തിനുണ്ടാകും. നിരവധി പ്രദർശകരും ഡീലർമാരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

