ജീവന്‍ രക്ഷകരായ രണ്ടു സ്വദേശി യുവാക്കളെ അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിച്ചു
text_fieldsഅജ്മാന്‍ : വ്യത്യസ്തമായ രണ്ടു സംഭവങ്ങളില്‍ ജീവന്‍ രക്ഷാപ്രവർത്തനത്തിനു പ്രയത്നിച്ച രണ്ടു സ്വദേശി യുവാക്കളെ അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിച്ചു. നൂറോളം വരുന്ന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രത്തില്‍ തീ പിടിക്കുന്നത് കണ്ടു സമയോചിതമായി ഇടപെട്ട തായിരുന്നു 18കാരനായ ഇബ്രാഹീം മുഹമ്മദ് എന്ന സ്വദേശി യുവാവ് . ദുബൈയിൽ നിന്ന് അജ്മാനിലേക്ക് വരുേമ്പാഴാണ് അമ്മാര്‍ റോഡിനു സമീപം അല്‍ രവ്ദ പ്രദേശത്ത് നൂറോളം നിര്‍മ്മാണ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീ ഉയരുന്നത് കണ്ടത്. ഉടൻ ഇബ്രാഹീം മുഹമ്മദ് സ്ഥലത്തെത്തി കെട്ടിടത്തിെൻറ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് ഉറങ്ങുകയായിരുന്ന തൊഴിലാളികളെ ഉണർത്തുകയുമായിരുന്നു. ഇബ്രാഹീം മുഹമ്മദിെൻർ സമയോചിതവും ധീരവുമായ ഇടപെടല്‍ നിരവധി ജീവൻ രക്ഷിക്കാൻ സഹായമായി.
മറ്റൊരു സംഭവത്തില്‍ ഹമീദിയ പ്രദേശത്തെ തീപിടിച്ച വില്ലയുടെ രണ്ടാം നിലയില്‍ രക്ഷപ്പെടാന്‍ കഴിയാതെ നിലവിളിക്കുന്ന 15കാരിയെ രക്ഷിച്ച ഹമദ് അല്‍ ഹുസനി എന്ന യുവാവിനെയാണ് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിച്ചത്. അത്യാവശ്യമായി സര്‍ക്കാര്‍ സംബന്ധമായ ചില ജോലികള്‍ക്കായി പോവുകയായിരുന്ന ഹമദ് അല്‍ ഹുസനി അപകടം കണ്ടതിനെ തുടര്‍ന്ന്‍ ഉടനെ സിവില്‍ ഡിഫന്‍സിനെ വിവരം അറിയിക്കുകയും അതോടൊപ്പം സ്വയം രക്ഷാപ്രവർത്തനത്തിനു മുതിരുകയുമായിരുന്നു. പുകപടലങ്ങള്‍ നിറഞ്ഞ വില്ലക്ക് അകത്തേക്ക് കടക്കാനുള്ള ശ്രമം പരാജപ്പെട്ടതിനെ തുടര്‍ന്ന്‍ ഹമദ് അല്‍ ഹുസനി ഒരു കോണി സംഘടിപ്പിച്ച് പെൺകുട്ടിയെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. ദ്രുതഗതിയില്‍ എത്തിയ സിവില്‍ ഡിഫന്‍സ് അധൃകൃതര്‍ തീ അണക്കുകയും വീടിനകത്ത് പെട്ടുപോയ രണ്ടു പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. രണ്ടു യുവാക്കളുടെ ശ്രദ്ധേയമായ രക്ഷാ പ്രവര്‍ത്തനത്തെ അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അലി അല്‍ ഷംസി പ്രശംസിച്ചു.
മറ്റുള്ളവര്‍ക്ക് നേരെ സഹായ ഹസ്തം നീട്ടുന്നതിെൻറയും രാഷ്്ട്രത്തിെൻറ മൂല്യങ്ങൾ അനുവർത്തിക്കുന്നതിെൻറയും മഹനീയ മാതൃകയാണ് യുവാക്കള്‍ പ്രകടിപ്പിച്ചതെന്ന് ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അലി അല്‍ ഷംസി പറഞ്ഞു. ഇത്തരം അപകടങ്ങളെ തരണം ചെയ്യുന്നതിനുള്ള ബോധവത്ക്കരണ പരിപാടികൾ സമൂഹത്തിനു വേണ്ടി വിവിധ കാലഘട്ടങ്ങളിലായി നടപ്പിലാക്കുന്നുണ്ടെന്നും അടിയന്തിര ഘട്ടങ്ങളില്‍ സഹായങ്ങൾക്കായി 997 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
