സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുമായി അജ്മാന് നഗരസഭ
text_fieldsഅജ്മാന്: പൊതു ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുമായി അജ്മാന് നഗരസഭ. അജ്മാനിലെ തിരഞ്ഞെടുത്ത പ്രമുഖ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പ് വ്യത്യസ്ത ദിനങ്ങളില്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 11ന് ഫ്ലാഗ് പാര്‍ക്കിൽ പരിപാടി നടന്നു. 12ന് റാഷിദിയ പാര്‍ക്കിലും 16ന് സ്പോര്‍ട്സ് പാര്‍ക്കിലും 17ന് ഹീലിയോ പാര്‍ക്കിലും 18ന് സഫിയ പാര്‍ക്കിലും പരിശോധനകള്‍ സംഘടിപ്പിക്കും.
വൈകീട്ട് അഞ്ച് മുതല്‍ രാത്രി എട്ടുവരെയാണ് പരിശോധന കാമ്പയിന് നടക്കുന്നത്. അജ്മാന് സ്പെഷാലിറ്റി ഹോസ്പിറ്റല്‍, ബര്‍ജീല്‍ ഹോള്‍ഡിങ് എന്നിവയുമായി സഹകരിച്ചാണ് രക്തസമ്മർദം, പ്രമേഹ പരിശോധനകളടക്കമുള്ള ആരോഗ്യ പരിശോധന കാമ്പയിന് നടക്കുന്നത്.

