അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ ഇന്ന്
text_fieldsഅജ്മാന്: വൈവിധ്യങ്ങൾ നിറഞ്ഞ ഓട്ട മത്സരമായ അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ ഞായറാഴ്ച നടക്കും. അജ്മാന് വിനോദസഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 6.15ന് അജ്മാന് സിറ്റി സെന്ററില്‍ അരങ്ങേറും. വേനൽക്കാലത്ത് വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ രീതിയില്‍ ഓട്ടമത്സരം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുറത്തെ ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് കുറയുന്നുണ്ട്.
ഈ സമയത്ത് ശീതീകരിച്ച അജ്മാന് സിറ്റി സെന്ററില്‍ വിവിധ പ്രായക്കാര്‍ക്കായി ഒരുക്കുന്ന ഓട്ട മത്സരം ഏറെ വ്യത്യസ്തമാവുകയാണ്. സിറ്റി സെന്റർ അജ്മാനുമായി സഹകരിച്ച് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ അഞ്ചാം പതിപ്പാണിത്. മുതിർന്നവർക്കുള്ള എട്ട് കി.മീറ്റർ, നാല് കി.മീറ്റർ മത്സരങ്ങളും ജൂനിയർമാർക്കുള്ള 800 മീറ്റർ മത്സരങ്ങളും അരങ്ങേറും. വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും പരിപാടിയിൽ നടക്കും. മത്സരത്തിന്റെ ഭാഗമായ രജിസ്ട്രേഷന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

