അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ 27ന്
text_fieldsഅജ്മാന്: വേനൽക്കാലത്ത് വ്യത്യസ്തമായ ഓട്ട മത്സരം സംഘടിപ്പിക്കുകയാണ് അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ്. ആളുകളിൽ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായ രീതിയിലാണ് ഓട്ട മത്സരം സംഘടിപ്പിക്കുന്നത്. ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് കുറയുന്ന സമയത്ത് ശീതീകരിച്ച അജ്മാന് സിറ്റി സെന്ററിലാണ് വിവിധ പ്രായക്കാര്‍ക്കായി ഓട്ട മത്സരം നടത്തുന്നത്. സിറ്റി സെന്റർ അജ്മാനുമായും സഹകരിച്ച് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ അഞ്ചാം പതിപ്പ് ജൂലൈ 27ന് അരങ്ങേറും. മുതിർന്നവർക്കുള്ള എട്ട് കിലോമീറ്റർ, നാല് കിലോമീറ്റർ മത്സരങ്ങളും ജൂനിയർ വിഭാഗക്കാർക്കുള്ള 800 മീറ്റർ മത്സരങ്ങളും അരങ്ങേറും. വിജയികൾക്കുള്ള സമ്മാന ദാന ചടങ്ങും പരിപാടിയിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ 26 വരെ രജിസ്റ്റർ ചെയ്യാം.

