അജ്മാന് സിറ്റി സെന്റര്‍ ഇന്‍ഡോര്‍ റണ്‍ സമാപിച്ചു
text_fieldsഅജ്മാന് സിറ്റി സെന്റര്‍
ഇന്‍ഡോര്‍ റണ്‍
അജ്മാന്: വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്‍ഡോര്‍ റണ്‍ സമാപിച്ചു. വേനൽക്കാലത്ത് വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഓട്ട മത്സരം അജ്മാന് സിറ്റി സെന്ററിലാണ് നടന്നത്.
മുതിർന്നവർക്ക് 8,4 കി.മീറ്ററും കുട്ടികൾക്ക് 800 മീറ്ററുമായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. അജ്മാൻ എമിറേറ്റിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സിറ്റി സെൻറർ അജ്മാൻ ഇൻഡോർ റണ്ണിങ് സംഘടിപ്പിക്കുന്നതെന്ന് അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമി പറഞ്ഞു. ആവേശകരമായ മത്സരങ്ങളില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

