അജ്മാൻ സി.എച്ച് സെൻറർ ദേശീയദിനം ആഘോഷിച്ചു
text_fieldsഅജ്മാന്: അജ്മാൻ സി.എച്ച് സെൻററിെൻറ ആഭിമുഖ്യത്തില്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. യു.എ.ഇയുടെ വളര്‍ച്ചയില്‍ ഇന്ത്യക്കാര്‍ നല്കിയ സേവനം വിസ്മരിക്കാനാകില്ലെന്ന് ആഘോഷം ഉദ്ഘാടനം ചെയ്ത അജ്മാൻ മാനവ വിഭവശേഷി മന്ത്രാലയം ഡയറക്ടർ മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ അലി പറഞ്ഞു. അജ്മാന് മെഡിക്കൽ ഡിസ്ട്രിക്റ്റ് മേധാവി ഹമദ് തരിയം ഉബൈദ് അൽ ശംസി ചടങ്ങില്‍ സംസാരിച്ചു. കേരള വഖഫ് ബോർഡ് ചെയർമാനും അജ്മാൻ സി.എച്ച് സെൻറർ മുഖ്യ രക്ഷാധികാരിയുമായ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവര്ത്തകൻ ഫിറോസ് കുന്നുംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ കലാട്ടയിൽ, അജ്മാൻ സി.എച്ച് സെൻറർ ചെയർമാന് അഷ്റഫ് താമരശ്ശേരി, എസ്.ജെ. ജേക്കബ്, ഇന്‍കാസ് അജ്മാന് പ്രസിഡൻറ് ഉദയഭാനു, റോയല്‍ അക്കാദമി പ്രിന്‍സിപ്പല്‍ അരുണ്‍ രാജ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ. ജേക്കബ്, മാധ്യമപ്രവർത്തകൻ സലീംനൂര്‍ എന്നിവര്‍ക്ക് എക്സലൻസി അവാർഡ് ഫിറോസ് കുന്നുംപറമ്പില്‍ സമ്മാനിച്ചു. അജ്മാൻ സി.എച്ച് സെൻറർ പ്രസിഡൻറ് ഇസ്മയില്‍ മാളിയേക്കല്‍ അധ്യക്ഷതവഹിച്ചു. ശറഫുദ്ദീൻ പന്നിത്തടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാഹുൽ കരുവന്തല സ്വാഗതവും മുസ്തഫ കേച്ചേരി നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ഇശല്‍ സന്ധ്യ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
