Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിൽ കോവിഡ്​...

അജ്മാനിൽ കോവിഡ്​ പരിശോധനക്കും വാക്‌സിനേഷനും തിരക്ക്

text_fields
bookmark_border
അജ്മാനിൽ കോവിഡ്​ പരിശോധനക്കും വാക്‌സിനേഷനും തിരക്ക്
cancel
camera_alt

അ​ൽ ബൈ​ത്ത് അ​ൽ മു​താ​ഹെ​ദ് ഹാ​ൾ

അ​ജ്മാ​ന്‍: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ആ​ഴ്ച​യും അ​ജ്മാ​നി​ലെ കോ​വി​ഡ്​ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ൻ തി​ര​ക്ക്. ബൂ​സ്റ്റ​ർ ഡോ​സ് ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്കാ​ണ്. അ​ജ്മാ​നി​ലെ അ​ൽ ബൈ​ത്ത് അ​ൽ മു​താ​ഹെ​ദ് ഹാ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ധാ​രാ​ളം ആ​ളു​ക​ളെ​ത്തി​യി​രു​ന്നു. അ​ജ്മാ​ന്‍ വി​സ​ക്കാ​ര്‍ക്ക് പി.​സി.​ആ​ര്‍ ടെ​സ്റ്റ്‌ സൗ​ജ​ന്യ​മാ​യ​താ​ണ് ഈ ​കേ​ന്ദ്ര​ത്തി​ല്‍ അ​ധി​ക തി​ര​ക്കി​ന് കാ​ര​ണം. ഒ​ഴി​വു​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ​തി​വി​ല്‍ ക​വി​ഞ്ഞ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ര​ക്കു​കാ​ര​ണം മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ വ​രി​നി​ന്നാ​ണ് പ​ല​രും പി.​സി.​ആ​ര്‍ ടെ​സ്റ്റ്‌ ക​ര​സ്ഥ​മാ​ക്കി​യ​ത്. ബൂ​സ്റ്റ​ര്‍ ഡോ​സ് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പി.​സി.​ആ​ര്‍ ടെ​സ്റ്റ്‌ ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന നി​ല​വി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്കാ​യ​ത്.

അ​ജ്മാ​നി​ലെ എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലും പ്ര​വേ​ശി​ക്കാ​ൻ ഗ്രീ​ൻ പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ വാ​ക്സി​ന്‍, പി.​സി.​ആ​ര്‍ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു. അ​ജ്മാ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ രാ​ത്രി എ​ട്ട്​ വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. അ​ൽ ബൈ​ത്ത് അ​ൽ മു​താ​ഹെ​ദ് ഹാ​ൾ സെ​ന്‍റ​റി​ൽ മാ​ത്രം പോ​കു​ന്ന​താ​ണ്​ തി​ര​ക്കി​ന്​ കാ​ര​ണ​മെ​ന്നും അ​ജ്മാ​നി​ലെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളെ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ജ്മാ​നി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഡ​യ​റ​ക്ട​ർ ഹ​മ​ദ് ത​ര്യം അ​ൽ ഷം​സി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ജ്മാ​ൻ കോ​ർ​ണി​ഷി​ന​ടു​ത്തും മ​ത്സ്യ മാ​ര്‍ക്ക​റ്റി​നു സ​മീ​പ​വും ഫെ​സ്റ്റി​വ​ൽ ഗ്രൗ​ണ്ടി​നു സ​മീ​പ​വും അ​ജ്മാ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ലും പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanCovid test and vaccination
News Summary - Ajman, busiest for Covid testing and vaccination
Next Story