അജ്മാന് കെട്ടിടത്തിലെ തീപിടിത്തം: താമസക്കാർ മടങ്ങിയെത്തി
text_fieldsഅജ്മാനിലെ വണ്‍ ടവറിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന്
ഒഴിപ്പിച്ച താമസക്കാര്‍ വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോള്‍
അജ്മാന് പൊലീസ് സ്വീകരിക്കുന്നു
അജ്മാന്: എമിറേറ്റിലെ വൺ ടവറിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് ഒഴിപ്പിക്കപ്പെട്ട താമസക്കാര്‍ മടങ്ങിയെത്തി. തീപിടിത്തത്തെതുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ഹോട്ടലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച 225 അപ്പാർട്മെന്റുകളിലെ താമസക്കാരാണ് വീടുകളിലേക്ക് മടങ്ങിയെത്തിയത്.
വീടുകളിലേക്ക് മടങ്ങിയെത്തിയ കുടുംബങ്ങളെ അജ്മാൻ പൊലീസ് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ജൂൺ 26ന് രാത്രിയാണ് അജ്മാനിലെ 32 നിലകളുള്ള ടവറിന്റെ 16ാം നിലയില്‍നിന്ന് തീപിടിച്ചത്. അപകടത്തെതുടര്‍ന്ന് 810 വ്യക്തികളെ വിവിധ ഹോട്ടൽ അപ്പാർട്മെന്റുകളിലേക്ക് മാറ്റിയിരുന്നു. തീപിടിത്തത്തിൽ മൊത്തം 64 അപ്പാർട്മെന്റുകളും പത്ത് വാഹനങ്ങളും നശിച്ചിരുന്നു. പൊലീസിന്റെയും അഗ്നിരക്ഷാവിഭാഗത്തിന്റെയും ശ്രമഫലമായി ആളപായം ഒഴിവാക്കാനും തീ വേഗത്തില്‍തന്നെ അണക്കാനും കഴിഞ്ഞിരുന്നു.

