വാടക തർക്കപരിഹാര കേന്ദ്രവുമായി അജ്മാന്
text_fieldsഅജ്മാന്: വാടക തർക്കപരിഹാര കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ച് സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി.
നിലവിലുള്ള വാടക തർക്ക കമ്മിറ്റിക്ക് പകരമായാണ് അജ്മാൻ എമിറേറ്റിൽ വാടക തർക്കപരിഹാര കേന്ദ്രം സ്ഥാപിക്കുന്നതിന് നിയമം പുറപ്പെടുവിച്ചത്. തർക്കങ്ങളുടെ പരിഹാരം വേഗത്തിലാക്കാനും എമിറേറ്റിലെ വാടക ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമനിർമാണ ചട്ടക്കൂട് ശക്തിപ്പെടുത്താനുമാണ് നിയമം ലക്ഷ്യമിടുന്നത്. വാടക തർക്കങ്ങൾ കാര്യക്ഷമതയോടെയും സുതാര്യതയോടെയും അവലോകനം ചെയ്യുന്നതിനും തീർപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം എമിറേറ്റിന്റെ നിക്ഷേപ അന്തരീക്ഷത്തെ സഹായിക്കുന്നതുമാണ് തീരുമാനം.
ഭൂവുടമകൾക്കും വാടകക്കാർക്കും ഇടയിൽ ഉണ്ടാകുന്ന വാടക തർക്കങ്ങൾ തീർപ്പാക്കുന്നതിനാണ് പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നത്. ഫ്രീ സോണുകളിലേത് ഉൾപ്പെടെ എമിറേറ്റിൽ സ്ഥിതിചെയ്യുന്ന എല്ലാ വാടകയുമായി ബന്ധപ്പെട്ട കേസുകളും കേൾക്കാനും വിധി പറയാനും കേന്ദ്രത്തിൽ ഒരു പ്രത്യേക നീതിന്യായ സംവിധാനമുണ്ടാകും. നിയമം 2026 ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

