Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ ബാ​ങ്കിൽ...

അ​ജ്മാ​ൻ ബാ​ങ്കിൽ ഗൂ​ഗ്ൾ പേ ​സൗ​ക​ര്യം

text_fields
bookmark_border
അ​ജ്മാ​ൻ ബാ​ങ്കിൽ ഗൂ​ഗ്ൾ പേ ​സൗ​ക​ര്യം
cancel

അ​ജ്മാ​ന്‍: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ഇ​സ്‍ലാ​മി​ക് ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ അ​ജ്മാ​ൻ ബാ​ങ്ക് ഗൂ​ഗ്ൾ പേ ​സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ്​ അ​നു​ഭ​വം ആ​സ്വ​ദി​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ആ​ൻ​​ഡ്രോ​യ്​​ഡ്, വെ​യ​ർ ഒ.​എ​സ്​ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ് വ​ഴി ഗൂ​ഗ്ള്‍ പേ ​ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ്​ സേ​വ​നം ല​ഭ്യ​മാ​കും. ഇ​തി​നാ​യി കാ​ർ​ഡ് ഉ​ട​മ​ക​ൾ അ​വ​രു​ടെ ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് അ​ല്ലെ​ങ്കി​ൽ പ്രീ​പെ​യ്ഡ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ഗൂ​ഗ്ള്‍ വാ​ല​റ്റ് ആ​പ്പി​ൽ ന​ൽ​ക​ണം.


ഫോ​ണു​ക​ളും സ്മാ​ർ​ട്ട് വാ​ച്ചു​ക​ളും ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​ക്കാ​നും ത​ട​സ്സ​മി​ല്ലാ​ത്ത ബാ​ങ്കി​ങ്​ അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നു​മാ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന്​ അ​ജ്മാ​ൻ ബാ​ങ്ക് റീ​ട്ടെ​യി​ൽ ബാ​ങ്കി​ങ്​ സ​ർ​വി​സ​സ് മേ​ധാ​വി ഫൈ​സ​ൽ കു​ണ്ടി​ല്‍ വ്യ​ക്ത​മാ​ക്കി. ഗൂ​ഗ്ള്‍ പേ ​ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ ഡി​ജി​റ്റ​ൽ സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം. തു​ട​ർ​ന്ന്​ ഗൂ​ഗ്ള്‍ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് ഗൂ​ഗ്ള്‍ വാ​ല​റ്റ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യും കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ നേ​രി​ട്ടോ സ്‌​കാ​ൻ ചെ​യ്​​തോ ന​ൽ​കു​ക​യും വേ​ണം.ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ഒ​റ്റ​ത്ത​വ​ണ പി​ൻ ന​മ്പ​ർ ന​ൽ​കേ​ണ്ട​തു​മു​ണ്ട്.


നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ്റ്റാ​ൻ​ഡേ​ഡ് കോ​ഡി​ങ്​ ഉ​ൾ​പ്പെ​ടെ ഉ​പ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക​മാ​യ ഒ​രു വെ​ർ​ച്വ​ൽ കാ​ർ​ഡ് ന​മ്പ​ർ (ടോ​ക്ക​ൺ) ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത്. ഓ​രോ ഇ​ട​പാ​ടി​ലും മാ​റു​ന്ന ഡൈ​നാ​മി​ക് സെ​ക്യൂ​രി​റ്റി കോ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഗൂ​ഗ്ള്‍ പേ ​ഫീ​ച്ച​റി​ന് ഒ​ന്നി​ല​ധി​കം ത​ല​ത്തി​ലു​ള്ള സു​ര​ക്ഷ​യും പ​രി​ര​ക്ഷ​യും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൂ​ഗ്​​ൾ പേ ​ആ​പ്​ അ​ട​ങ്ങി​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ക​യോ മോ​ഷ്‌​ടി​ക്ക​പ്പെ​ടു​ക​യോ ചെ​യ്‌​താ​ൽ ‘ഫൈ​ൻ​ഡ്​ മൈ ​ഡി​വൈ​സ്​’ ഉ​പ​യോ​ഗി​ച്ച്​ എ​വി​ടെ​വെ​ച്ചും അ​തി​വേ​ഗ​ത്തി​ൽ ഉ​പ​ക​ര​ണം ലോ​ക്​ ചെ​യ്യാ​നാ​വും. കൂ​ടാ​തെ പു​തി​യ പാ​സ്​​വേ​ഡ്​ നി​ർ​മി​ച്ച്​ സു​ര​ക്ഷി​ത​മാ​ക്കാ​നും വ്യ​ക്​​തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ മാ​യ്​​ച്ചു​ക​ള​യാ​നും സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google payAjman Bank
News Summary - Ajman bank Started Google Pay Services
Next Story