Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടവുകാരെ സഹായിക്കാൻ...

തടവുകാരെ സഹായിക്കാൻ അജ്മാൻ ബാങ്ക് രണ്ട്​ ലക്ഷം നൽകി

text_fields
bookmark_border
തടവുകാരെ സഹായിക്കാൻ അജ്മാൻ ബാങ്ക് രണ്ട്​ ലക്ഷം നൽകി
cancel
camera_alt

തടവുകാരെ പിന്തുണക്കുന്നതിനായി അജ്മാൻ ബാങ്ക് രണ്ട്​ ലക്ഷം ദിർഹം സംഭാവന നൽകുന്ന ചടങ്ങിൽ ഉദ്യോഗസ്ഥർ

അജ്മാൻ: സാമ്പത്തിക കേസുകളിൽ തടവിൽ കഴിയുന്നവരെ പിന്തുണക്കുന്നതിനായി അജ്മാൻ ബാങ്ക് 200,000 ദിർഹം സംഭാവന ചെയ്തു. മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരുടെ ഭാരം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ്​ നടപടി. ശരീഅത്ത് സൂപ്പർവിഷൻ മേധാവി ഡോ. ഫദൽ റഹിം, അജ്മാൻ ബാങ്കിലെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി മറിയം അബ്ദുർറഹ്മാൻ അൽ ഷുറാഫ എന്നിവരുടെ സാന്നിധ്യത്തിൽ അജ്​മാൻ പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി സംഭാവന സ്വീകരിച്ചു. യു.എ.ഇയിലെ പൊലീസ്​ സേനയും ബാങ്കിങ്​ സ്ഥാപനങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്‍റെ ഭാഗമായുള്ളതാണ്​ ഈ സംരംഭം.

കോടതി നാടുകടത്താൻ ഉത്തരവിട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുങ്ങിക്കിടക്കുന്നവർക്ക്​ വിമാന ടിക്കറ്റുകൾ നൽകുന്നതിനായി ഫണ്ട് ഉപയോഗിക്കു​മെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്ര നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തടവുകാർക്ക് കുടുംബങ്ങളുമായി വേഗത്തിൽ ഒന്നിക്കാനും ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് സേന വ്യക്തമാക്കി.

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിൽ യു.എ.ഇയുടെ കാരുണ, ഐക്യദാർഢ്യം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ്​ പുതിയ സംരംഭമെന്ന്​ അധികൃതർ അഭിപ്രായപ്പെട്ടു. അജ്മാൻ ബാങ്കിന്‍റെ മാനുഷിക സഹായത്തിന് കേണൽ അൽ ഗഫ്‌ലി നന്ദി പറഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള ബാങ്കിന്‍റെ പ്രതിബദ്ധതയും മാനുഷിക ലക്ഷ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയുമാണ്​ ഈ സംഭാവനയെന്ന് ഡോ. റഹീം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsAjman BankLatest News
News Summary - Ajman Bank donates two lakhs to help prisoners
Next Story