അജ്മാൻ അറേബ്യൻ കുതിര പ്രദര്‍ശനം സമാപിച്ചു
text_fieldsഅജ്മാൻ അറേബ്യൻ കുതിരപ്രദര്‍ശനത്തിൽ നിന്ന്
അജ്മാന്: അജ്മാൻ അറേബ്യൻ കുതിര പ്രദർശനത്തിന് ഉജ്ജ്വല സമാപനം. എമിറേറ്റ്സ് ഹോഴ്സ് അസോസിയേഷന്റെ മേൽനോട്ടത്തിൽ നടന്ന കുതിര പ്രദർശനത്തിന്റെ 23ാം പതിപ്പാണിത്. അജ്മാനിലെ അൽ ജർഫ് 2 ഏരിയയിൽ നടന്ന ടൂർണമെന്റിൽ ഏറ്റവും പ്രശസ്തരായ ഉടമകളിൽ നിന്നുള്ള 302ലേറെ കുതിരകൾ പങ്കെടുത്തു.
യു.എ.ഇയിലും വിദേശത്തും നേട്ടങ്ങൾ കൈവരിച്ചതും ഏറ്റവും പ്രശസ്തരായ ഉടമകളുടെ വിവിധ ഇനങ്ങളിൽപ്പെട്ട കുതിരകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ള കുതിരകളുടെ കാറ്റഗറിയില്‍ വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ അരങ്ങേറി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദര്‍ശനം അരങ്ങേറിയത്.
ഞായറാഴ്ച നടന്ന അജ്മാൻ അറേബ്യൻ കുതിര സൗന്ദര്യ ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിന് അജ്മാൻ ഭരണാധികാരിയും കിരീടാവകാശിയും സാക്ഷ്യം വഹിച്ചു. ചാമ്പ്യൻഷിപ്പിന്റെ സമാപനത്തിൽ വെടിക്കെട്ടും കലാപ്രദർശനങ്ങളും അരങ്ങേറി. മത്സരത്തിലെ ഓരോ വിഭാഗത്തിലുമുള്ള വിജയികള്‍ക്ക് സ്വർണം, വെള്ളി, വെങ്കലം സമ്മാനങ്ങള്‍ വിതരണം ചെയ്തു. വെള്ളിയാഴ്ച തുടങ്ങിയ മത്സരം ഞായറാഴ്ചയാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

