Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്​മാൻ അൽ മുറബ്ബ...

അജ്​മാൻ അൽ മുറബ്ബ കലാമേളക്ക് തുടക്കം

text_fields
bookmark_border
അജ്​മാൻ അൽ മുറബ്ബ കലാമേളക്ക് തുടക്കം
cancel
camera_alt

അജ്​മാൻ അൽ മുറബ്ബ കലാമേള ഉദ്ഘാടന ശേഷം ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കുന്നു

അജ്​മാന്‍: കലാകാരന്മാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാൻ അവസരം നല്‍കുന്ന വേദിയായ അജ്​മാൻ അൽ മുറബ്ബ കലാമേളക്ക് തുടക്കമായി.

അജ്​മാന്‍ പൈതൃക നഗരിയില്‍ വ്യാഴാഴ്​ച വൈകീട്ട് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി മേള ഉദ്ഘാടനം ചെയ്​തു. 'നാളയെ വിഭാവനം ചെയ്യാന്‍ ഇന്നലെയില്‍നിന്ന് പ്രചോദനം കൊള്ളുക'എന്ന തലക്കെട്ടില്‍ അജ്​മാന്‍ വിനോദസഞ്ചാര വകുപ്പി​െൻറ ആഭിമുഖ്യത്തിലാണ് മേള. ഒക്ടോബർ 28 മുതൽ നവംബർ 6 വരെ നീളുന്ന മേളയില്‍ കച്ചേരികൾ, ഫാഷൻ ഷോകൾ, പ്രഭാഷണങ്ങള്‍, വായനകൾ, സിനിമകൾ എന്നിവ അരങ്ങേറും.

ഉദ്ഘാടന ശേഷം കിരീടാവകാശി മേളയിലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു.

കലയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, പൈതൃകത്തിൽ ശ്രദ്ധ ചെലുത്തുക, അന്തസ്സത്തയുടെ മൂല്യം ഉയർത്തുക, സർഗാത്മക കലാ സാംസ്​കാരിക മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഭ്യന്തര ടൂറിസം ശക്​തിപ്പെടുത്തുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് അജ്​മാന്‍ വിനോദസഞ്ചാര വകുപ്പ് ചെയർമാൻ ശൈഖ് അബ്​ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Murabba Arts Festival
News Summary - Ajman Al Murabba Arts Festival begins
Next Story