Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വരുന്നു അജ്മാന്‍ അല്‍ മുറബ്ബാ ആര്‍ട്ട് ഫെസ്​റ്റ്
cancel

സന്ദര്‍ശകര്‍ക്ക് വിസ്മയകരമായ കലാ സാംസ്കാരിക അനുഭവം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് അജ്മാന്‍ അല്‍ മുറബ്ബാ ആര്‍ട്ട് ഫെസ്​റ്റ്. 2021 ഒക്ടോബർ 28 മുതൽ നവംബർ ആറ്​ വരെ പത്ത് ദിവസം നീളുന്ന അസാധാരണ കലാനുഭവമായിരിക്കും ഈ ഫെസ്​റ്റിവല്‍. അജ്മാന്‍ മ്യുസിയം നിലകൊള്ളുന്ന പൈതൃക നഗരിയിലാണ് ഉത്സവം അരങ്ങേറുന്നത്.

ഇന്ന​െലകളുടെ പ്രചോദനത്തിൽ നിന്നും നാളെയുടെ സങ്കൽപങ്ങളുയരുന്നു എന്ന തലക്കെട്ടില്‍ അജ്മാന്‍ ടുറിസം വികസന വകുപ്പ്​ സംഘടിപ്പിക്കുന്ന പരിപാടി അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നൈമിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് അണിഞ്ഞൊരുങ്ങുന്നത്. എമിറേറ്റ്‌സിലെ നാഗരിക പൈതൃകം സമൂഹത്തിന് കലകളിലൂടെ അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കുക എന്നതാണ് ഫെസ്​റ്റി​െൻറ മുഖ്യ ലക്ഷ്യം. യു.എ.ഇയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷം ഫെസ്​റ്റിവൽ ആരംഭിക്കുന്നത്.

കഴിഞ്ഞുപോയ 50 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന 50 വർഷത്തേക്ക് പുതു തലമുറകളെ പ്രചോദിപ്പിക്കുന്ന കലാ സൃഷ്​ടികള്‍ വാര്‍ത്തെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഫെസ്​റ്റിനോട് അനുബന്ധിച്ച് അരങ്ങേറുക. എല്ലാ ആധുനിക സാങ്കേതികവിദ്യകളും നൂതന കലാ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി സമൂഹത്തിലെ വിവിധ മേഖകളിലുള്ളവരുമായി സംവദിക്കാനുള്ള വേദിയായിരിക്കും മേള. രാജ്യത്തി​െൻറ പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരങ്ങള്‍ ഉത്സവത്തി​െൻറ ഏറ്റവുംവലിയ പ്രത്യേകതയായിരിക്കും.

പിന്നിട്ടുപോയ കാലഘട്ടത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന നിരവധി കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. അൽ മുറബ്ബ കലോത്സവത്തിൽ കലാപരമായ പ്രകടനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ചർച്ചാ സെഷനുകൾ എന്നിവ അരങ്ങേറും. ഫെസ്​റ്റില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കും ശില്‍പ്പികള്‍ക്കും മേഖലയിലെ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കുന്നതോടൊപ്പം കലാ സൃഷ്​ടികള്‍ വിപണനം ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കും. കലാ സൃഷ്​ടികളുടെ മാതൃകകള്‍ സൗജന്യ നിരക്കില്‍ അജ്മാന്‍ വിനോദ സഞ്ചാര വകുപ്പിന് അയച്ചുകൊടുക്കാം.

സ്വീകരിക്കപ്പെടുന്നവക്ക് അധികൃതര്‍ പാരിതോഷികവും നല്‍കും. മേളയിൽ കലാകാരന്മാരുടെയും ശില്‍പ്പികളുടെയും എൻട്രികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ആഗസ്​റ്റ് 12 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

കലകളിലൂടെയും സംസ്കാരത്തിലൂടെയും സമൂഹങ്ങളെ പരസ്പരം അടുത്തറിയുവാന്‍ അവസരം ഒരുക്കുകയാണ് അല്‍ മുറബ്ബ ഫെസ്​റ്റ്. സംഗീതകച്ചേരികൾ, ഫാഷൻ ഷോ, സിനിമ, ചര്‍ച്ച തുടങ്ങിയവയും ഒപ്പമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsAjman Al Murabba Art Fest
News Summary - Ajman Al Murabba Art Fest is coming
Next Story