Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജി​ത്​ ഡോവൽ യു.എ.ഇ...

അജി​ത്​ ഡോവൽ യു.എ.ഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
അജി​ത്​ ഡോവൽ യു.എ.ഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ്​ അജിത്​ ഡോവൽ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തുന്നു. ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ സമീപം

അബൂദബി: ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ്​ അജിത്​ ഡോവൽ യു.എ.ഇയിലെത്തി. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഊർജ സംരക്ഷണം, മേഖലയിലെ സ്ഥിരത, പരസ്പര സഹകരണം ശക്​തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി വാർത്ത ഏജൻസി ​റിപോർട്ട്​ ചെയ്​തു.

യു.എ.ഇയുടെ തുടർച്ചയായ പുരോഗതിയിലും വളർച്ചയിലും പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ ആശംസകളും അദ്ദേഹം പ്രസിഡന്‍റിനെ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്കും ജനങ്ങൾക്കും പ്രസിഡന്‍റും​ ആശംസകൾ നേർന്നു. അബൂദബി കിരീടവകാശി ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, ദേശീയ സുരക്ഷ സുപ്രിം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ്​ അൽ ശംസി എന്നിവരും കൂടിക്കാഴ്ചയിൽ പ​ങ്കെടുത്തിരുന്നു.

പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളും പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും ആഗോള ഊർജ സംരക്ഷണത്തിനും അവ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingAjit DovalAbu DhabiUAE presidentUAEMiddle East Conflict
News Summary - Ajit Doval meets with the UAE President
Next Story