അജ്മാനില്‍ കെട്ടിടത്തിനും കഫ്തീരിയക്കും തീ പിടിച്ചു
text_fieldsഅജ്മാന്: അജ്മാനില്‍ താമസ കെട്ടിടത്തിനും മറ്റൊരു സംഭവത്തില്‍ കഫ്തീരിയക്കും തീ പി ടിച്ചു. അജ്മാന് നുഐമിയയിലാണ് ഞായറാഴ്ച്ച വൈകീട്ട് രണ്ട് അപകടങ്ങളും നടന്നത്. അജ്മാ ന് അല്‍ നുഐമിയയിലെ ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റില്‍ അടുക്കളയില്‍ നിന്നാണ് തീ പിടിച്ചത്.
ദ്രുതഗതിയില്‍ സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേന സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അല്‍ നുഐമിയയിലെ തന്നെ മറ്റൊരു കഫ്തീരിയക്കും ഇന്നലെ തീ പിടിച്ചു. കഫ്തീരിയയില്‍ ഉപയോഗിക്കുന്ന ഗ്യാസ് ലീക്കായതിനെ തുടര്‍ന്നാണ് സംഭവം. കാര്യമായ നാശനഷ്ടമോ ആളപായമോ ഇല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
