ഐശ്വര്യറായ് എക്സ്പോ വേദിയിലെത്തി
text_fieldsഐശ്വര്യറായ് എക്സ്പോ വേദിയിൽ സംസാരിക്കുന്നു
ദുബൈ: ബോളിവുഡ് താരം ഐശ്വര്യ റായ് എക്സ്പോ വേദിയിലെത്തി. സ്ത്രീകൾ അഭിമുഖീകരിക്കുന്ന തെരുവുപീഡനങ്ങൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ് താരം മറ്റു ലോകോത്തര അഭിനയ പ്രതിഭകൾക്കൊപ്പം പങ്കെടുത്തത്. എക്സ്പോ നഗരിയിലെ ആംഫി തിയറ്ററിൽ നടന്ന പരിപാടി വീക്ഷിക്കാൻ വൻജനക്കൂട്ടം എത്തി. അമേരിക്കൻ നടി അജ നഊമി കിങ്, അറബ് താരം മോന സാകി, സൗദി അറേബ്യൻ താരം അസീൽ ഇംറാൻ എന്നിവരാണ് ഐശ്വര്യ റായ്ക്കൊപ്പം 'തെരുവ് പീഡനത്തിനെതിരെ നിലകൊള്ളുക ' എന്ന സംഭാഷണ സെഷനിൽ പങ്കെടുത്തത്. കണക്കുകൾ പ്രകാരം 80 ശതമാനം സ്ത്രീകളും തെരുവിൽ പീഡനത്തിനിരയാകുന്നതായും കൂടെയുള്ളവർ പലപ്പോഴും എന്തു ചെയ്യണമെന്നറിയാത്തവരാണെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി. ഒരിക്കലും സ്വീകാര്യമല്ലാത്ത ഈ പതിവ് തുടരുന്ന സമൂഹത്തിൽ മൗനമലവംബിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ഫ്രഞ്ച് കോസ്മെറ്റിക്സ് കമ്പനിയായ ഹോളാബാക് എന്ന എൻ.ജി.ഒയുമായി സഹകരിച്ചാണ് ചടങ്ങ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

