വാനില് വര്ണക്കാഴ്ചയൊരുക്കി എയര്ഷോ
text_fieldsഅല് ഹുസ്ൻ ഫെസ്റ്റിവലിന്റെ ഭാഗമായി അബൂദബിയില് ഒരുക്കിയ എയര് ഷോ
അബൂദബി: ആകാശത്ത് വര്ണക്കാഴ്ചകള് സമ്മാനിച്ച് യു.എ.ഇ നാഷനല് എയ്റോബാറ്റിക് ടീമിന്റെ എയര്ഷോ. അല് ഹുസ്ൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഫുര്സാന് അല് ഇമാറാത്തിന്റെ എയര് ഷോ വിസ്മയമായി. വിവിധ വര്ണങ്ങള് വിരിയിച്ച് വായുവില് ഉയര്ന്നും താഴ്ന്നും ചാഞ്ഞും ചരിഞ്ഞും ആകാശയാനങ്ങള് പ്രകടനങ്ങള് ഗംഭീരമാക്കി.
എമിറേറ്റിന്റെ പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന അല് ഹുസ്ൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് എയര് ഷോ ഒരുക്കിയത്. ആകാശത്തെ ഏറെനേരം നീല, പച്ച, വെള്ള, ചുവപ്പ് നിറങ്ങളാക്കി മാറ്റി.
വിവിധ പരിപാടികളിലൂടെ രാജ്യത്തിന്റെ ചരിത്രപരമായ പാരമ്പര്യങ്ങള് മുതല് സമകാലികവും നവീനവുമായ സാംസ്കാരിക മുന്നേറ്റങ്ങളുടെ നേര്ക്കാഴ്ചകളാണ് അല് ഹുസ്ൻ ഫെസ്റ്റിവല് സമ്മാനിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

