Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅത്ഭുതപ്പെടുത്തി ആകാശ...

അത്ഭുതപ്പെടുത്തി ആകാശ പരേഡ്​

text_fields
bookmark_border
അത്ഭുതപ്പെടുത്തി ആകാശ പരേഡ്​
cancel
യുദ്ധവിമാനങ്ങൾ നടത്തിയ ആകാശ പരേഡായിരുന്നു ആദ്യ ദിവസം പൊതു ജനങ്ങളെ ആകർഷിച്ചത്​. യൂ.എ.ഇയുടെ എയർ ഡിസ്​പ്ലേ ടീമിനൊപ്പം ശൈഖ്​ സായദി​​െൻറ ചിത്രം ആലേഖനം ചെയ്​ത, വലിപ്പത്തിൽ മുമ്പൻമാരായ എയർബസ്​ എ380 ഉം ബോയിംഗ്​ 777^300 ഇആർ വിമാനങ്ങളും ആകാശത്ത്​ അഴക്​ വിരിയിക്കാൻ ഒത്തുചേർന്നു. ബോയിംഗ്​ 777^300 ഇആർ ആണ്​ പരേഡ്​ നയിച്ചത്​. 600 അടി ഉയരത്തിൽ മണിക്കൂറിൽ എകദേശം 404 കിലോമീറ്റർ വേഗത്തിൽ പറന്ന ഇൗ വിമാനത്തി​നും എമിറേറ്റ്​സി​​െൻറ എ380 വിമാനത്തിനുമൊപ്പം പിന്നിൽ​ അൽ ഫർസാൻ ജറ്റുകൾ പറന്നു. മാസങ്ങൾ നീണ്ട തയാറെടുപ്പിന്​ ശേഷമാണ്​ വർണാഭമായ പരേഡ്​ നടന്നത്​. 61 രാജ്യങ്ങളിൽ നിന്ന്​​ 1103 പ്രദർശകരാണ്​ മേളക്ക്​ എത്തിയിരിക്കുന്നത്​. 2015 ൽ നടന്ന മേളയിൽ 37.2 ബില്ല്യൺ ഡോളറി​​െൻറ കരാറുകൾ​ ഒപ്പുവച്ചിരുന്നു​. 2013 ൽ ഇത്​ 200 ബില്ല്യൻ ഡോളറായിരുന്നു. മിക്ക കരാറുകളും നിലനിൽക്കുന്നതിനാൽ ഇക്കുറി ഇടപാടുകളിൽ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നില്ല. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsairshow
News Summary - airshow-uae-gulf news
Next Story