അവധിക്കാലമായി; തിരക്കിൽ മുങ്ങി വിമാനത്താവളങ്ങൾ
text_fieldsദുബൈ: മധ്യവേനൽ അവധിക്ക് സ്കൂളുകൾ പൂട്ടിത്തുടങ്ങിയതോടെ രാജ്യത്തെ വിമാനത്താവളങ്ങൾ തിരക്കിൽ മുങ്ങുന്നു.
ലക്ഷക്കണക്കിന് പേരാണ് അവധിയാഘോഷങ്ങൾക്കായി രാജ്യം വിടുന്നത്. മലയാളി കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചുതുടങ്ങി. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ വിമാനത്താവള അധികൃതർ മുൻകരുതലുകളും എടുത്തു തുടങ്ങി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഇൗ അവധിക്കാലത്ത് 11ലക്ഷം യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 29, ജൂലൈ അഞ്ച് എന്നീ ദിനങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ യാത്രികർ ഉണ്ടാവുകയെന്നാണ് എമിറേറ്റ്സ് വിമാനക്കമ്പനിയുടെ കണക്കുകൂട്ടൽ.
ഇൗ ദിവസങ്ങളിൽ 2.20 ലക്ഷം യാത്രക്കാർ എമിറേറ്റ്സിനായി നീക്കിവെച്ചിരിക്കുന്ന ടെർമിനൽ മൂന്നിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ. എമിഗ്രേഷൻ, ചെക് ഇൻ കൗണ്ടറുകളിൽ തിരക്ക് കൂടുമെന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെടുന്നുണ്ട്. ഇക്കണോമി ക്ലാസിൽ ഹാൻറ് ബാഗേജിെൻറ തൂക്കം ഏഴ് കിലോയിലും ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയിൽ 14 കിലോയിലും അധികരിക്കാൻ പാടില്ല.
ഇക്കാര്യം ഉറപ്പാക്കാൻ വിവിധയിടങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് യാത്രികർക്ക് വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് നേരിെട്ടത്തിയോ രണ്ട് ദിവസം മുമ്പ് ഒാൺലൈൻ വഴിയോ ചെക്ഇൻ ചെയ്യാം. തിരക്ക് കണക്കിലെടുത്ത് കാർപാർക്ക് ചെയ്യുന്നിടത്ത് തന്നെ ചെക്ഇൻ ചെയ്യാനുള്ള സൗകര്യവും അവർ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂർ മുതൽ ആറ് മണിക്കൂർ മുമ്പ് വരെ ഇൗ സൗകര്യം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
