എയർപോർട്ടിൽ നിന്ന് നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് സൗജന്യ ടാക്സി
text_fieldsദുബൈ: നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് ദുബൈ ടാക്സി കോർപറേഷൻ സൗജന്യയാത്ര ഒരുക്കുന്നു. ആർ.ടി.എ ഫൗണ്ടേഷെൻറ പങ്കാളിയായ അൽ ഫുത്തൈം മോേട്ടാഴ്സ് കമ്പനിയുമായി സഹകരിച്ചാണ് അൽ ഖൈർ റൈഡ് എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ആർ.ടി.എ ബോർഡംഗവും ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനുമായ മുഹമ്മദ് ഉബൈദ് അൽ മുല്ല, ഡി.ടി.സി സി.ഇ.ഒയും ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. യൂസുഫ് അൽ അലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
ദുബൈ വിമാനത്താവളത്തിൽ നിന്നാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 042080808 നമ്പറിൽ വിളിച്ചാൽ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് അതീവ സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പാക്കിയ വാഹനം സേവനത്തിന് ലഭ്യമാവും.
സായിദ് വർഷാചരണം പ്രമാണിച്ചും ദുബൈയെ േലാകത്തെ ഏറ്റവും മികച്ച നിശ്ചയദാർഢ്യ സൗഹൃദ നഗരമാക്കി മാറ്റണമെന്ന ദുബൈ സർക്കാറിെൻറ ലക്ഷ്യം സാധ്യമാക്കുന്നതിനുമാണ് ഇൗ നടപടി. വീൽചെയറുകൾ ബുദ്ധിമുട്ടുകൂടാതെ കയറ്റി ഇറക്കാനുൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളും ആർ.ടി.എ ടാക്സികളിൽ ഏർപ്പെടുത്തുന്നുണ്ടെന്നും നിശ്ചയ ദാർഢ്യ സമൂഹത്തോട് അങ്ങേയറ്റം കരുതലോടെയുള്ള സമീപനമാണ് ആർ.ടി.എ സ്വീകരിക്കുന്നതെന്നും ഡോ. യൂസുഫ് അൽ അലി വ്യക്തമാക്കി. പൊതു^സ്വകാര്യ സംരംഭങ്ങൾ ഒത്തുചേർന്നുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി ഇൗ ഉദ്യമം മാറുമെന്ന് അൽ ഫുത്തൈം മോേട്ടാഴ്സ് ഗവർമെൻറ് കാര്യ സി.ഇ.ഒ യൂസുഫ് അൽ റഇൗസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
