Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാനത്താവളങ്ങളെ...

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്​ എയർപോർട്ട്​ എക്സ്​പ്രസ്​ ലൈൻ

text_fields
bookmark_border
uae
cancel

ദുബൈ: എമിറേറ്റിലെ രണ്ട്​ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നിർദിഷ്ട എയർപോർട്ട്​ എക്സ്​പ്രസ്​ ലൈനിന്‍റെ രൂപ രേഖ തയ്യാറാക്കാനും സാധ്യത പഠനം നടത്താനും താൽപര്യമുള്ള കമ്പനികളിൽ നിന്ന്​ കരാർ ക്ഷണിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ).

55 കിലോമീറ്റർ നീളമുള്ള പുതിയ പാതയിൽ അഞ്ച്​ മെട്രോ സ്​റ്റേഷനുകൾ ഉൾപ്പെടും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡ്​ലൈൻ മെട്രോ സ്​റ്റേഷനിൽ നിന്ന്​ ജബൽ അലിയിലെ ആൽ മക്​തൂം വിമാനത്താവളം (ഡി.ഡബ്ല്യു.സി) വരെയാണ്​ എയർപോർട്ട്​ എക്സ്​പ്രസ്​ ലൈൻ പാത​​. ഇതിന്‍റെ സാധ്യത പഠനം നടത്താൻ താൽപര്യമുള്ള കമ്പനികൾക്ക്​ നിർദേശം സമർപ്പിക്കാൻ ജൂൺ വരെ സമയം അനുവദിച്ചിരിക്കുകയാണ്​ ആർ.ടി.എ. അൽ ജദ്ദാഫിലൂടെ കടന്നുപോകുന്ന നിർദിഷ്ട പാത അൽ ഖൈൽ റോഡിലൂടെ സഞ്ചരിച്ച്​ ജുമൈറ വില്ലേജ്​ സർക്കിളിലെ (ജെ.വി.സി) പുതിയ മെട്രോ സ്​റ്റേഷനിൽ എത്തും. അവിടെ നിന്ന്​ ആൽ മക്​തൂം വിമാനത്താവളങ്ങളിലേക്ക്​ യാത്ര തുടരുന്ന രീതിയിലാണ്​ പാത വിഭാവനം ചെയ്യുന്നത്​.

നിർദിഷ്ട പാതക്ക്​ രണ്ട്​ ട്രാക്കുകളാണ്​ ഉണ്ടാവുക. ഇതിൽ ഒന്ന്​ ജെ.വി.സിയെ എമിറേറ്റ്​സ്​ ഗോൾഫ്​ ക്ലബുമായി ബന്ധിപ്പിക്കുകയും മറ്റൊന്ന്​ ബിസിനസ്​ ബേയിലേക്ക്​ പോകുന്നതുമാണ്. നിലവിലെ മെട്രോ സർവിസിൽ നിന്ന്​ വ്യത്യസ്തമായി നിർദിഷ്ട എയർപോർട്ട്​ എക്സ്​പ്രസ്​ ലൈൻ പാതയിൽ യാത്രക്കാർക്ക്​ വിദൂര എയർലൈൻ ചെക്​ ഇൻ, ബാഗേജ്​ ഡ്രോപ്പ്​ ഓഫ്​, സ്​റ്റേഷനുകളിൽ സുരക്ഷ പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ഭാവിയിൽ നഗരത്തിന്‍റെ വ്യോമ മേഖലയിൽ നിർണായകമായ പങ്കുവഹിക്കാൻ പോകുന്ന ദുബൈ ആൽ മക്​തൂം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ചുള്ള റെയിൽ കണക്ടിവിറ്റി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്​ പുതിയ നീക്കം.

ഒരു വിമാനത്താവളത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പരമ്പരാഗത മെട്രോ ലൈനുകളിൽ നിന്ന്​ വ്യത്യസ്തമായി രണ്ട്​ പ്രധാന എയർപോർട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്​ പദ്ധതി. പാതയുടെ നിർമാണം പൂർത്തിയായാൽ ഇരു എയർപോർട്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ലിങ്കായി ഇത്​ മാറും. കൂടാതെ റസിഡൻഷ്യൽ, ബിസിനസ്​ ജില്ലകൾക്കും ഇത്​ പ്രയോജനപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportgulfu.a.e
News Summary - Airport Express Line to connect airports
Next Story