കാർട്ടൻ ബോക്സുകൾക്ക് നിയന്ത്രണം കടുപ്പിച്ച് വിമാനക്കമ്പനികൾ
text_fieldsഅൽഐൻ: വിമാനക്കമ്പനികൾ കാർട്ടൻ ബോക്സുകൾക്കുള്ള നിയന്ത്രണം വർധിപ്പിക്കുന്നു. നിലവിൽ ഗൾഫ് എയർ എല്ലാ റൂട്ടിലേക്കും കാർട്ടൻ ബേക്സുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ എയർ അറേബ്യ ബംഗ്ലാദേശ് റൂട്ടിലേക്കു മാത്രമായി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോ ഫസ്റ്റിന് ഒരു യാത്രക്കാരന് പരമാവധി ഒരു കാർട്ടൻ ബോക്സ് എന്ന നിയന്ത്രണമുണ്ടായിരുന്നു. ക്രമേണ ബാഗ്, ട്രോളി ബാഗ്, സ്യൂട്കേസ് എന്നിവ മാത്രമേ യാത്രക്ക് സാധിക്കുകയുള്ളൂ എന്ന അവസ്ഥ വരാൻ സാധ്യതയുണ്ട്. കാർട്ടൻ ബോക്സ് കാർഗോക്കു മാത്രമായി പരിമിതപ്പെടുത്തിയേക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

