Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനനിരക്ക്: എംബസി ഇടപെടണമെന്ന് റാക് കേരളസമാജം
text_fieldsbookmark_border
റാസല്‍ഖൈമ: സീസണുകളില്‍ വിമാന യാത്രാനിരക്ക് അനിയന്ത്രിതമായി ഉയര്‍ത്തുന്ന വിമാന കമ്പനികളുടെ നടപടിക്കെതിരെ എംബസി-കോണ്‍സുലേറ്റ് അധികൃതര്‍ ഗള്‍ഫ് പ്രവാസികളുടെ ശബ്ദമായി മാറണമെന്ന് റാക് കേരള സമാജം. സാധാരണക്കാരായ ഗള്‍ഫ് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന യാത്രാപ്രശ്നം കേന്ദ്രസര്‍ക്കാറിന് മുന്നില്‍ അറിയിക്കാന്‍ എംബസി-കോണ്‍സല്‍ അധികൃതര്‍ തയാറാകണം.
ഗള്‍ഫ് പ്രവാസികളുടെ പേരില്‍ വാര്‍ഷിക മാമാങ്കം നടത്തുന്ന ലോക കേരള സഭാ നേതൃത്വവും വിമാന യാത്രാനിരക്ക് ഏകീകരണത്തിന് നടപടിയെടുപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും കേരളസമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന വാർത്തകുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

