Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാസ്​പോർട്ടും...

പാസ്​പോർട്ടും ​െഎ.ഡിയുമില്ലാതെ വിമാനയാത്രയും സാധ്യമാവുന്നു

text_fields
bookmark_border
പാസ്​പോർട്ടും ​െഎ.ഡിയുമില്ലാതെ വിമാനയാത്രയും സാധ്യമാവുന്നു
cancel
camera_alt???? ????????? ????? ????? ??? ????????? ??? ??????? ?? ??????? ??.??.??.????.????? ??????????? ???????? ?????????????????

ദുബൈ: ബസിലും മെട്രോയിലുമെല്ലാം കയറി ബർഷയിൽ നിന്ന്​ ദേരയിൽ പോയി വരുന്നത്ര എളുപ്പത്തിൽ വിമാനയാത്ര നടത്താൻ പറ്റിയാൽ എന്ന്​ ചിന്തിച്ചിട്ടുണ്ടോ^ എന്നാൽ ഇനി അത്​ ചിന്തയല്ല, യാഥാർഥ്യമാവുകയാണ്​.  പാസ്​പോർട്ടും തിരിച്ചറിയൽ കാർഡുമൊന്നും കരുതാതെ കൈയും വീശിയുള്ള വിദേശയാത്ര.    ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ അതു നടപ്പിൽ വരാൻ ഏതാനും മാസങ്ങളുടെ കാത്തിരിപ്പ്​ മാത്രം മതി.    വിമാനതാവള എമിഗ്രേഷ​​െൻറ സുരക്ഷാ പാതയിലുടെ  നടക്കുന്ന മാത്രയിൽ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിക്കരിക്കാന്‍ കഴിയുന്ന  സംവിധാനമാണ്​ സാധ്യക്കുന്നത്​.  

ജൈടെക്‌സ് സാങ്കേതിക വാരത്തില്‍   ദുബൈ  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻറ്​ ഫോറിനേഴ്‌സ് അഫയേഴ്‌സ്​ ഒരുക്കിയ പവലിയനിൽ സുരക്ഷാ പാതയുടെ മാതൃക തയ്യാറാക്കിയിട്ടുണ്ട്​.  ഒരു ഡസൻ സൂക്ഷ്​മ കാമറകൾ ഘടിപ്പിച്ച ഗ്ലാസ്​ തുരങ്കമാണ്​ ഇൗ പാത. ഇതിലൂടെ നടക്കവെ നേത്രപടലം പകർത്തി അതു മുഖേന മുഖം തിരിച്ചറിയുന്ന സാ​േങ്കതിക വിദ്യയാണ്​ ഉപയോഗിക്കുന്നത്​. 10 സെക്കൻറുകൊണ്ട്​ യാ​ത്രക്കാരൻ ആ പാത കടന്നുപോകവെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടാവുമെന്ന്​   ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു. 

സ്മാർട്ട് ടണൽ  പദ്ധതി ദുബൈ ജി.ഡി.ആർ.എഫ്.എ-^എമിറേറ്റ് സ് എയർലൈൻസ്​ എന്നിവർ ചേർന്നാണ്​  നടപ്പിലാക്കുക. ദുബൈ കിരീടാവകാശി  ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സ്മാര്‍ട്ട് ടണലിലൂടെ നടന്ന്​ പ്രവർത്തനം വിലയിരുത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമി​​െൻറ സ്മാര്‍ട്ട്‌ പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്​. 

Show Full Article
TAGS:gulf newsmalayalam newsair traveling
News Summary - air traveling-uae-gulf news
Next Story