Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓണറേറിയം...

ഓണറേറിയം വിവാദമാക്കേണ്ടതില്ല;​ കേന്ദ്രവുമായി സഹകരിച്ച്​ നീങ്ങും -കെ.വി. തോമസ്​

text_fields
bookmark_border
ഓണറേറിയം വിവാദമാക്കേണ്ടതില്ല;​ കേന്ദ്രവുമായി സഹകരിച്ച്​ നീങ്ങും -കെ.വി. തോമസ്​
cancel
camera_alt

മാസ്റ്റർ വിഷൻ ഇന്‍റർനാഷനൽ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനം

ദുബൈ: സംസ്ഥാന സർക്കാർ ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത്​ വിവാദമാക്കേണ്ടതില്ലെന്ന്​ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്​. ദുബൈയിൽ മാസ്റ്റർ വിഷൻ ഇന്‍റർനാഷനൽ പുരസ്കാര പ്രഖ്യാപനത്തിനെത്തിയതായരുന്നു അദ്ദേഹം.

സമ്പത്ത്​ ഉപയോഗിച്ചിരുന്ന അതേ സൗകര്യങ്ങൾ മാത്രമാണ്​ താൻ ഉപയോഗിക്കുന്നത്​. ശമ്പളം വേണ്ട എന്ന്​ നേരത്തെ തന്നെ സർക്കാരിനോട്​ പറഞ്ഞിരുന്നു. രാഷ്ട്രീയം മാറ്റിവെച്ച്​ വികസന കാര്യത്തിൽ കേന്ദ്രവുമായി സഹകരിച്ച്​ പോകുകയാണ്​ ലക്ഷ്യം. റെയിൽവേ, ദേശീയ പാത പോലുള്ളവയിൽ കേന്ദ്രത്തിന്‍റെ സഹകരണം ആവശ്യമാണ്​.

ഏറ്റുമുട്ടലിന്‍റെ അന്തരീക്ഷമില്ലാതെ മുന്നോട്ടുപോകും. വിമാന ടിക്കറ്റ്​ നിരക്ക്​ വർധന നിയന്ത്രി​ക്കാൻ നടപടിയെടുക്കേണ്ടത്​ കേന്ദ്ര സർക്കാരാണെന്ന്​ ചാർട്ടേഡ്​ വിമാന സർവീസ്​ തുടങ്ങുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന്​ അപേക്ഷ സമർപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEair ticket price
News Summary - air ticket price- u.a.e
Next Story