Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​മാ​ന ടി​ക്ക​റ്റ്​...

വി​മാ​ന ടി​ക്ക​റ്റ്​ നിരക്ക്; ഷാ​ർ​ജ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​മേ​യം

text_fields
bookmark_border
Air ticket price hike
cancel

ഷാ​ർ​ജ: അ​നി​യ​ന്ത്രി​ത​മാ​യ ടി​ക്ക​റ്റ് ചാ​ർ​ജ് വ​ർ​ധ​ന​യി​ലൂ​ടെ മ​ധ്യ​വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും ഇ​രു​ട്ട​ടി ന​ൽ​കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഷാ​ർ​ജ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​മേ​യം പാ​സ്സാ​ക്കി. ഈ ​പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ സാ​ധ്യ​മാ​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി, വ്യോ​മ​യാ​ന മ​ന്ത്രി, പ്ര​വാ​സി​കാ​ര്യ മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഷാ​ർ​ജ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. അ​ഷ്‌​റ​ഫ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഷാ​ർ​ജ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ​സ​ലാം പ​ള്ളി​ത്തൊ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ​ഷീ​ദ​ലി തോ​ണി​ക്ക​ര വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി ഹ​ക്കീം ക​രു​വ​ടി മു​ഖ്യാ​തി​ഥി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeair ticketsharjah kmcc
News Summary - Air ticket price- Resolution of Sharjah KMCC Mangada Mandalam
Next Story