എയർ ഇന്ത്യയുടെ ഇരുട്ടടി വീണ്ടും മൃതദേഹ ചാർജ് ഇരട്ടിയാക്കി
text_fieldsദുബൈ: പ്രവാസികൾക്ക് പ്രഹരമേൽപിച്ച് വീണ്ടും എയർ ഇന്ത്യയുടെ ഇരുട്ടടി. മൃതദേഹം കൊണ്ടുപോകാനുള്ള ചാർജ് ഇരട്ടിയാക്കിയാണ് ഇന്ത്യൻ സർക്കാറിന് കീഴിലുള്ള വിമാനക്കമ്പനി പ്രവാസിദ്രോഹ നടപടി സ്വീകരിച്ചത്. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലും ഒരുപോലെ ചാർജ് വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ ചാർജ് പ്രകാരം കൊച്ചി വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നതിന് കിലോക്ക് 30 ദിർഹത്തോളം നൽകണം. ഒരാഴ്ചയായി പുതിയ നിരക്ക് നിലവിൽ വന്നിട്ട്. എന്നാൽ, ഇതു സംബന്ധിച്ച ഒൗദ്യേഗിക അറിയിപ്പൊന്നും എയർ ഇന്ത്യ അധികൃതർ നൽകിയിട്ടില്ല. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ലഖ്നോവിലേക്ക് മൃതദേഹം അയച്ചയാൾക്ക് 3700 ദിർഹമാണ് അടക്കേണ്ടി വന്നത്. പല രാജ്യങ്ങളുടെയും സർക്കാർ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനികൾ അതത് രാജ്യക്കാരുടെ മൃതദേഹങ്ങൾ സൗജന്യമായി കൊണ്ടുപോകുേമ്പാഴാണ് എയർ ഇന്ത്യ ഇത്തരം ദ്രോഹകരമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
മൃതദേഹം കൊണ്ടുപോകാനുള്ള ചാർജ് വർധിപ്പിച്ചിട്ടും അതു സംബന്ധിച്ച ഒരറിയിപ്പ് പോലും നൽകാതെ കബളിപ്പിക്കുകയാണ് എയർ ഇന്ത്യയെന്ന് സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി പറഞ്ഞു. കേന്ദ്രസർക്കാറിെൻറ അറിവോടെ തന്നെയാണോ ചാർജ് വർധനയെന്നും സംശയിക്കണം. പ്രവാസികൾ ഒരുമിച്ചുനിന്നാൽ ഇൗ നടപടി പിൻവലിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, രോഗികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ എയർ ഇന്ത്യയെടുത്ത തീരുമാനം പ്രവാസികളുടെ ശക്തമായ പ്രതിഷേധം കാരണം പിൻവലിച്ചിരുന്നു. ഏഴായിരം മുതൽ പതിനായിരം ദിർഹം വരെ ചാർജ് ഇൗടാക്കിയിരുന്ന സ്ഥാനത്ത് ജൂലൈ 20 മുതൽ 30000 ദിർഹം വരെ ഇൗടാക്കാനായിരുന്നു തീരുമാനം.
നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസലോകത്ത് ഉയർന്നത്. തുടർന്ന് പഴയ നിരക്ക് തന്നെ ഇൗടാക്കിയാൽ മതിയെന്ന് അധികൃതർ തീരുമാനിക്കുകയായി
രുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
