എയർ ഇന്ത്യ വിമാനത്തിന് യന്ത്ര തകരാർ; ദുരിതത്തിലായി യാത്രക്കാർ
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാന താവളത്തിലേക്ക് പറക്കാനായി റൺവേയിലേക്കിറങ്ങിയ എയർ ഇന്ത്യ ഏ.ഐ. 998ാം നമ്പർ വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ യാത്രക്കാരെ വലച്ചത് 20 മണിക്കൂർ. വ്യാഴാഴ്ച പുലർച്ചെ 1.10ന് പുറപ്പെടേണ്ട വിമാനത്തിെൻറ സാേങ്കതിക തകരാറുകൾ രാത്രി 9.30നാണ് പരിഹരിക്കാനായത്. വിമാനത്തിൽ കയറാൻ മൂന്ന് മണിക്കൂർ മുമ്പേ എത്തിയ യാത്രക്കാർ ഒരു ദിവസം വിമാനതാവളത്തിലും ഹോട്ടലിലുമായി കഴിച്ച് കൂേട്ടണ്ടി വന്നു.
എയർ ഇന്ത്യയുടെ വിമാനങ്ങൾ ലോകത്തിെൻറ എല്ലാമുക്കിലേക്കും മൂലയിലേക്കും പറക്കുന്നുണ്ടെങ്കിലും സ്ഥിരമായി സാങ്കേതിക തകരാറുകൾ സംഭവിക്കുന്നത് ഗൾഫ് മേഖലയിൽ.
നിരന്തരമായി വകുപ്പ് മന്ത്രിക്കും, മന്ത്രാലയത്തിനും ഗൾഫ് ചുമതല വഹിക്കുന്നവർക്കും പരാതികൾ നൽകാറുണ്ടെങ്കിലും പരിഹാരം വാക്കിൽ തന്നെ ഒതുങ്ങുന്നത് വലിയ പ്രതിക്ഷേധങ്ങൾക്ക് തന്നെ കാരണമായിട്ടുണ്ടെങ്കിലും സാങ്കേതിക തകരാറുകളും യാത്ര മുടങ്ങലും ദുരിതവും തുടർകഥ തന്നെ. കൃത്യമായ അറ്റകുറ്റ പണികൾ നടത്താത്ത പഴക്കം ചെന്ന വിമാനങ്ങളാണ് ഗൾഫ് മേഖലയിൽ നിരന്തരം ഉപയോഗിക്കുന്നത്. എന്നാൽ ടിക്കറ്റിന് പണം വാങ്ങുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ച്ചയും കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. ടിക്കറ്റ് നിരക്കിെൻറ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി സാങ്കേതിക രംഗത്തും കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ് പ്രവാസികൾ നിരന്തരം ചോദിച്ച് കൊണ്ടിരിക്കുന്നത്.
നോമ്പനുഷ്ടിക്കാൻ നേരത്തെ അത്താഴം കഴിച്ച് വന്നവരും പലതരം ചടങ്ങുകളിൽ പങ്കെടുക്കാൻ അത്യാവശ്യമായി നാട്ടിലെത്തേണ്ടവരും രോഗികളും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ പുറപ്പെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റൺവേയിലേക്ക് നീങ്ങിയ വിമാനത്തിന് പെട്ടെന്നാണ് കുലുക്കവും അപശബ്ദവും അനുഭവപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു. ഉടനെ തന്നെ വിമാനം പുറപ്പെടാൻ വൈകുമെന്ന സന്ദേശമാണ് ലഭിച്ചത്. യാത്രക്കാരെ തുടക്കത്തിൽ വിമാനത്തിൽ തന്നെ ഇരുത്തിയെങ്കിലും പിന്നീട് ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
എയർ ഇന്ത്യയുടെ ഷാർജയിലെ അധികൃതരുമായി ബന്ധപ്പെടാൻ മാധ്യമങ്ങളും യാത്രക്കാരുടെ ബന്ധുക്കളും പലവുരു ശ്രമിച്ചെങ്കിലും വിഫലമായി. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് ലഭിച്ചെങ്കിലും സാേങ്കതിക പ്രശ്നങ്ങൾ പറഞ്ഞ് രാത്രിയിലേക്ക് നീളുകയായിരുന്നു. ചിലർക്ക് എയർ ഇന്ത്യയുടെ തന്നെ മറ്റ് വിമാനങ്ങളിൽ ഇടം കിട്ടിയപ്പോൾ മറ്റ് ചില യാത്രക്കാർ ടിക്കറ്റിെൻറ പണം തിരിച്ച് വാങ്ങി. നേരം പുലരുേമ്പാഴേക്ക് നാട്ടിലെത്താനാകുമെന്ന് പ്രതീക്ഷിച്ച് യാത്രക്ക് എത്തിയ പലരും നോമ്പ് തുറന്നത് വിമാനതാവളത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
