Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവനിതാ ദിനത്തിൽ...

വനിതാ ദിനത്തിൽ സ്​ത്രീകൾക്ക്​ മുൻഗണന നൽകി  എയർ ഇന്ത്യ എക്​സ്​പ്രസ്​

text_fields
bookmark_border
വനിതാ ദിനത്തിൽ സ്​ത്രീകൾക്ക്​ മുൻഗണന നൽകി  എയർ ഇന്ത്യ എക്​സ്​പ്രസ്​
cancel

ദുബൈ: വനിതാ ദിനത്തിൽ എയർ ഇന്ത്യാ എക്​സ്​പ്രസിൽ യാത്ര ചെയ്യാനെത്തിയ സ്​ത്രീ യാത്രികർക്ക്​ കിട്ടിയത്​ ഉൗഷ്​മള സ്വീകരണം. 
260 സ്​ത്രീ യാത്രികർക്കാണ്​ വിമാനക്കമ്പനി അവിസ്​മരണീയ അനുഭവം സമ്മാനിച്ചത്​. ചെക്​ ഇൻ ചെയ്യാനുള്ള മുൻഗണന മുതൽ സീറ്റിൽ വരെ സ്​ത്രീകൾക്ക്​ പ്രാധാന്യം കിട്ടി. പൂ​െച്ചണ്ടുകളും ആശംസാ കാർഡുകളുമായി വനിതകളെ എതിരേറ്റ ജീവനക്കാർ അവർക്ക്​ ചോക്ലേറ്റുകൾ നൽകാനും മറന്നില്ല. യു.എ.ഇയിലും ഇന്ത്യയിലുമടക്കം മുഴുവൻ വനിതാ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ്​ ലോകം മുഴുവനുമുള്ള സർവീസുകൾ പ്രവർത്തിപ്പിച്ചത്​. 

ദുബൈ - മംഗലാപുരം, ദൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള നാല്​ വിമാനങ്ങൾ പൂർണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലാണ്​ സർവീസ്​ നടത്തിയത്​. ഇൗ വിമാനങ്ങൾ സർവീസ്​ ആരംഭിച്ച ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തി​​െൻറ രണ്ടാം നമ്പർ ടെർമിനലിൽ എയർപോർട്ട്​ മാനേജരായി ജോലി നോക്കിയതും ഒരു വനിതയായിരുന്നു. പ്രിയ കണ്ണൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiagulf newsmalayalam news
News Summary - air india-uae-gulf news
Next Story