Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രക്കാരെ വലച്ച്​...

യാത്രക്കാരെ വലച്ച്​ വീണ്ടും എയർ ഇന്ത്യ

text_fields
bookmark_border
യാത്രക്കാരെ വലച്ച്​ വീണ്ടും എയർ ഇന്ത്യ
cancel

ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ പതിവ്​ തുടരുന്നു. ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ട കോഴിക്കോട്​ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. വിമാനത്തിൽ കയറ്റി ഇരുത്തിയ ശേഷമാണ്​ വിമാനം പുറപ്പെടുന്നില്ലെന്ന വിവരം യാത്രക്കാരെ അറിയിച്ചത്​.

യാത്രക്കാർ പ്രതിഷേധിച്ചതോടെ രാത്രി 12 മണിയോടെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ ഇവ​ർക്ക്​ യാത്രയൊരുക്കി. കൊച്ചിയിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ യാത്ര സൗകര്യം ഒരുക്കുമെന്ന വാഗ്ദാനത്തോടെയാണ്​ ഇവരെ കൊച്ചിയിലേക്ക്​ കൊണ്ടുപോയത്​. കഴിഞ്ഞ മാസവും എയർ ഇന്ത്യ വിമാനം ഒരുദിവസം മുഴുവൻ വൈകിയിരുന്നു. സാ​ങ്കേതിക തകരാറാണ്​ കാരണമായി പറയുന്നത്​.നൂറിലേറെ യാത്രക്കാരാണ്​ വിമാനത്താവളത്തിൽ കുടുങ്ങിയത്​. പ്രായമായവരും കുട്ടികളും അടിയന്തരമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു​.

രാത്രി കൊച്ചിയിലേക്കും മംഗലാപുരത്തേക്കും പോകുന്ന വിമാനങ്ങളിൽ പകരം യാത്രയൊരുക്കാമെന്ന്​ അധികൃതർ പറഞ്ഞെങ്കിലും യാത്രക്കാർ തയാറായില്ല. എന്നാൽ, കോഴിക്കോട്​ വിമാനത്തിന്‍റെ കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെ ഇവർ കൊച്ചിക്ക്​ പോകാൻ സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ്​ 28 മണിക്കൂറാണ്​ വിമാനം വൈകിയത്​. ഉച്ചക്ക്​ 2.45ന്​ പുറപ്പെടേണ്ട വിമാനം തൊട്ടടുത്ത ദിവസം വൈകുന്നേരം 6.40നാണ്​ പുറപ്പെട്ടത്​.

150ഓളം യാത്രക്കാർ ദുബൈ വിമാനത്താവളത്തിലും ഹോട്ടലിലുമായി ഒരു ദിവസം മുഴുവൻ കുടുങ്ങി. വിമാനത്തിൽ കയറ്റി മണിക്കൂറോളം എ.സി പോലും ഇടാതെ പൊരുംചൂടിൽ ഇരുത്തിയ ശേഷമാണ്​ തിരിച്ചിറക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India
News Summary - Air India pulls passengers again
Next Story