Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎലി കയറി,...

എലി കയറി, ഷാർജ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം 22 മണിക്കൂർ വൈകി

text_fields
bookmark_border
എലി കയറി, ഷാർജ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം 22 മണിക്കൂർ വൈകി
cancel

ദുബൈ: ഷാർജയിൽ നിന്ന്​ വെള്ളിയാഴ്​ച പുലർച്ച 12.05ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ടിയിരുന്ന എ​ െഎ 968 വിമാനം 22 മണിക്കൂറിലേറെ വൈകിയത്​ 170 ലേറെ യാത്രക്കാരെയും അവരെ കാത്തിരുന്ന പ്രിയപ്പെട്ടവരെയും കടുത്ത ദുരിതത്തിലാക്കി.വ്യാഴാഴ്​ച രാത്രി ഒമ്പ​േതാടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പരിശോധനകൾ കഴിഞ്ഞ്​ ബോർഡിങ്​ പാസുമായി കാത്തിരിക്കെയാണ്​ അൽപം വൈകുമെന്ന അറിയിപ്പ്​ ലഭിച്ചത്​. ​ൈവകുന്നതി​​​െൻറ കാരണമെന്തെന്ന ചോദ്യത്തിന്​ മറുപടി ഉണ്ടായിരുന്നില്ല.

പുലർച്ച നാലിന്​​ പു​റപ്പെടുമെന്നാണ്​ ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട്​ അത്​ എട്ടുമണിയും പന്ത്രണ്ട്​ മണിയും ആകുമെന്ന അറിയിപ്പുകളെത്തി. യാ​ത്രക്കാർക്ക്​ ഭക്ഷണവും താമസസംവിധാനവും ഒരുക്കണമെന്ന്​ ആവശ്യപ്പെ​െട്ടങ്കിലും എയർ ഇന്ത്യ അധികൃതർ കൈമലർത്തി. ഒന്നരക്ക്​ പുറപ്പെടാനാകുമെന്ന്​ അറിയിപ്പുനൽകിയെങ്കിലും പിന്നീട്​ അതും മാറ്റി. ഒടുവിൽ രാത്രി 10ന്​ പുറപ്പെടുമെന്ന്​ അറിയിക്കുകയായിരുന്നു. 

സഹോദരൻ മരിച്ചതറിഞ്ഞ്​ നാട്ടിലേക്ക്​ പോകുന്നയാളും വെള്ളിയാഴ്​ച വൈകീട്ട്​​ വിവാഹനിശ്ചയം നടത്തേ​ണ്ട യുവാവും  മറ്റൊരു വിമാനത്തിൽ തങ്ങളെ അയക്കണമെന്നഭ്യർഥിച്ചതും അധികൃതർ ചെവിക്കൊണ്ടില്ല. യാ​​ത്രക്കാരെ അപമാനിക്കുന്ന രീതിയിലെ മറുപടികളാണ്​ എയർ ഇന്ത്യ ഉദ്യോഗസ്​ഥർ നൽകുന്നതെന്നും പകരം സംവിധാനം ഒരുക്കാനാവില്ലെന്ന നിലപാടാണ്​ സ്വീകരിക്കുന്നതെന്നും നാലുദിവസത്തെ അവധിക്ക്​ നാട്ടിൽ പോകുന്ന ഷാർജ കു​ൈവത്ത്​ ഹോസ്​പിറ്റലിലെ ഉദ്യോഗസ്​ഥനായ നൗഷാദ്​ പറയുന്നു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഒ​േട്ടറെ പേരാണ്​ വിമാനത്താവളത്തിൽ ദുരിതത്തിലായത്​. ഇവർക്ക്​ ഭക്ഷണം പോലും നൽകിയില്ല. സാ​േങ്കതിക തകരാറാണ്​ വിമാനം വൈകാൻ കാരണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ്​ ശ്രദ്ധ നൽകുന്നതെന്നുമാണ്​ എയർ ഇന്ത്യ അധികൃതർ നൽകിയ വിശദീകരണം.

വിമാനത്തിൽ എലി കയറിയെന്നും അതിനെതിരെ മരുന്നുവെച്ചതിനാൽ 10 മണിക്കൂർ കഴിയാതെ വിമാനത്തിൽ യാത്രക്കാരെ കയറ്റാനാവില്ലെന്നുമാണ്​ ഇതു സംബന്ധിച്ച അന്വേഷണങ്ങൾക്ക്​ നൽകിയ അനൗദ്യോഗിക മറുപടി. എന്നാൽ, യാത്രക്കാരുടെ സുഖത്തിലും സുരക്ഷയിലും ശ്രദ്ധാലുക്കളാണെന്നവകാശപ്പെടുന്ന അധികൃതർ 22 മണിക്കൂർ വൈകിയിട്ടും പകരം സംവിധാനമോ താമസസൗകര്യമോ പോലും നൽകാൻ കൂട്ടാക്കിയില്ലെന്നത്​ കടുത്ത പ്രതിഷേധത്തിനാണ്​ വഴിവെച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiair indiagulf newsmalayalam newsFlight late
News Summary - Air india flight late-Gulf news
Next Story