Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓഫര്‍ നിരക്കില്‍ 50...

ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകൾ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ‘എക്‌സ്പ്രസ് സെയില്‍’

text_fields
bookmark_border
ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകൾ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ‘എക്‌സ്പ്രസ് സെയില്‍’
cancel

ദുബൈ: ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് സെയില്‍ ആരംഭിച്ചു. എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ്. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ പത്ത് വരെയുള്ള യാത്രകള്‍ക്കായി മെയ് 31നകം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുകയെന്ന്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അറിയിച്ചു.

ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല.

ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടും എക്‌സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്‌ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകള്‍ നേടാനും സാധിക്കും.

സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇന്‍ ബാഗേജ്, 3 കിലോ അധിക ഹാന്‍ഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.

വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

എയർ ഇന്ത്യ എക്സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകൾ, ഭക്ഷണം, ഇന്ത്യൻ ആതിഥ്യ മര്യാദയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്‌സ്പ്രസ് വാലി ബാത് ഹെ ക്യാമ്പയിൻ അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം ‍പങ്കജ് ത്രിപാഠി മുഖ്യവേഷത്തിൽ എത്തുന്ന ക്യാമ്പയിൻ ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGulf Newsair India Expressu.a.e
News Summary - Air India Express to offer 50 lakh seats at discounted rates in 'Express Sale'
Next Story